Breaking News
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതയ്ക്ക് ജാമ്യം നല്‍കി  | ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ | വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | അന്യായമായ വിമർശനങ്ങൾ; ഖത്തറിന്റെ മധ്യസ്ഥതയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു  | യുഎഇയില്‍ കനത്ത മഴ: ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം | ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു |
വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്മിറ്റി രൂപീകരിക്കാന്‍ ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി

March 04, 2021

March 04, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്മിറ്റി രൂപീകരിക്കാനുള്ള കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ വച്ച് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നല്‍കിയത്. 

കരട് തീരുമാന പ്രകാരം ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയില്‍ മന്ത്രാലയത്തിന്റെ മൂന്ന് പ്രതിനിധികള്‍ ഉണ്ടാകും. ഇവരിലൊരാളാകും കമ്മിറ്റിയുടെ തലവന്‍. ഖത്തര്‍ കമ്പ്യൂട്ടിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധിയാകും വൈസ് പ്രസിഡന്റ്. കൂടാതെ ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക്, ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി,  ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട്, ഖത്തര്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് എന്നിവരുടെ പ്രതിനിധികളും കമ്മിറ്റിയില്‍ ഉണ്ടാകും. 

വിവിധ മന്ത്രാലയങ്ങളെയും ബന്ധപ്പെട്ട അധികൃതരെയും ഏകോപിപ്പിച്ച് ഖത്തര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ട്രാറ്റജി നടപ്പിലാക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും സംരംഭങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുക, ഫോളോ-അപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയവും കമ്മിറ്റിയുടെ ലക്ഷ്യങ്ങളാണ്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News