Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ കൂടുതൽ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി

November 14, 2019

November 14, 2019

ദോഹ : മാധ്യമങ്ങളുടെ പ്രവർത്തനം സംബന്ധിച്ച പുതിയ കരടുനിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മാധ്യമ, പ്രസാധന, കലാരംഗങ്ങളുമായി ബന്ധപ്പെട്ടു തയാറാക്കിയ പുതിയ നിയമത്തിനാണ് അമീരി ദിവാനില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അൽതാനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ പച്ചക്കൊടി കാണിച്ചത്. ശൂറാ കൗണ്‍സിലിനു നിയമം കൈമാറുകയും ചെയ്തിട്ടുണ്ട്.

1979ലെയും 1993ലെയും മാധ്യമ, പ്രസിദ്ധീകരണ നിയമങ്ങള്‍ ഭേദഗതി ചെയ്താണു പുതിയ കരടുനിയമം തയാറാക്കിയത്. മാധ്യമ, പ്രസിദ്ധീകരണ, കലാ രംഗങ്ങളിലെ പുതിയ സങ്കേതങ്ങള്‍ക്കും സാങ്കേതിക വികസനങ്ങള്‍ക്കുമൊത്ത് മേഖലയെ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയാണ് മന്ത്രാലയം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇതോടൊപ്പം രാജ്യത്തെ അഭിപ്രായ, ആവിഷ്‌ക്കാര, മാധ്യമസ്വാതന്ത്ര്യങ്ങള്‍ക്കു പിന്തുണ നല്‍കുകയും ഇതുവഴി ലക്ഷ്യമിടുന്നു.

യോഗത്തിനു ശേഷം നീതിന്യായ മന്ത്രിയും മന്ത്രിസഭാകാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ സേന നടത്തുന്ന കൂട്ടക്കുരുതിയെ അപലപിച്ചുകൊണ്ടാണു യോഗം ആരംഭിച്ചത്. ആക്രമണം അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയ്ക്കു സംരക്ഷണം നല്‍കാനും ശക്തമായ അന്താരാഷ്ട്ര ഇടപെടലുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ നിരന്തരമായ നടപടികളും രാജ്യാന്തര നിയമ ലംഘനങ്ങളും മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കുക മാത്രമേ ചെയ്യൂവെന്നും സമാധാനശ്രമങ്ങള്ളെ ഇത്  തടസപ്പെടുത്തുമെന്നും ഖത്തര്‍ വ്യക്തമാക്കി.

കഞ്ചാവ്, മയക്കുമരുന്ന്, അപകടകരമായ ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ വില്‍പനയും ഉപയോഗവുമായി ബന്ധപ്പെട്ട നിയമ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. പൊതുആരോഗ്യവുമായി ബന്ധപ്പെട്ട കരടു ഭേദഗതിക്കും അംഗീകാരം ലഭിച്ചു.


Latest Related News