Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ  കോവിഡ് മൂർധന്യതയിൽ,ആശങ്ക വേണ്ടെന്ന് അധികൃതർ

May 08, 2020

May 08, 2020

ദോഹ : ഇനിയുള്ള കുറച്ചു ദിവസങ്ങളിൽ കൂടി ഖത്തറിൽ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഉയരുമെന്നും എന്നാൽ അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ എണ്ണം ക്രമാതീതമായി കുറയുമെന്നും ദേശീയ പകർച്ചവ്യാധി പ്രതിരോധ സമിതി അധ്യക്ഷൻ ഡോ.അബ്ദുൽ ലത്തീഫ് അൽഖാൽ അറിയിച്ചു.കഴിഞ്ഞ മൂന്നാഴ്ചക്കിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും നിലവിൽ രോഗവ്യാപനം മൂർദ്ധന്യാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ദോഹയിൽ വാർത്താ സമ്മേളനത്തിലാണ്  ഡോ.അബ്ദുൽ ലത്തീഫ് അൽഖാൽഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.  ഈ വർധനവ് അടുത്ത ദിവസങ്ങളിലും തുടരും. എന്നാൽ പിന്നീട് ഗണ്യമായി കുറയും. രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം സ്ഥിരത കൈവരിക്കുന്നതിന് മുമ്പ് ഒരു നിശ്ചിത കാലയളവിൽ  കൂടുകയും പിന്നീട് കുറയുകയും ചെയ്യും. കഴിഞ്ഞ ആറു ദിവസങ്ങളിലായി എട്ടു മുതൽ പത്തു രോഗികളെ വരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നുണ്ട്.രോഗവ്യാപനം മുതൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് 328 പേരെയാണ്. ഇവരിൽ 208 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 109 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഡോ.അൽഖാൽ വ്യക്തമാക്കി.

ഖത്തറില്‍ കൊറോണ വൈറസ് രോഗബാധിതരില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ളതെന്നും അവരില്‍ തന്നെ 53 ശതമാനം രോഗികള്‍ക്ക് ശ്വസന ഉപകരണങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ,രോഗികളുടെ എണ്ണം ഉയരുന്നതിൽ അധികം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രോഗവ്യാപനത്തിന്റെ നിശ്ചിത കാലയളവിലുള്ള പൊതു പ്രവണത മാത്രമാണ് ഇതെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഡോ.അഹമദ് മുഹമ്മദ് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News