Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയ്യതി നീട്ടി,സ്വദേശി കമ്പനികൾക്കും ബാധകം

March 25, 2021

March 25, 2021

ദോഹ: ഖത്തറില്‍ മൂല്യവർധിത നികുതി ഫയല്‍ ചെയ്യേണ്ട തിയ്യതി കോവിഡ് സാഹചര്യം പരിഗണിച്ച് ജൂണ്‍ 30 വരെ നീട്ടി .സ്വദേശികള്‍ക്കു മാത്രം ഉടമസ്ഥതയുള്ള കമ്പനികളും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ഖത്തര്‍ ജനറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു. ഖത്തരി അല്ലെങ്കില്‍ ജിസിസി കമ്പനികളുടെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട പരിധി കുറക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ 10 ദശലക്ഷം റിയാല്‍ ടേണ്‍ ഓവര്‍ അല്ലെങ്കില്‍ 2 ദശലക്ഷം റിയാല്‍ കാപിറ്റല്‍ എന്നത് 5 ദശലക്ഷം ടേണ്‍ഓവര്‍ അല്ലെങ്കില്‍ ഒരു ദശലക്ഷം റിയാല്‍ കാപിറ്റല്‍ എന്നാക്കി കുറച്ചു. 2020 ഡിസംബര്‍ 31 മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് മാറ്റം വരുത്തിയത്.. ഈ പരിധിയില്‍ വരാത്ത ഖത്തരി, ജിസിസി കമ്പനികളും 2021 ആഗസ്ത് 31നകം സിംപ്ലിഫൈഡ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം.

ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടിയത് കോവിഡ് സാഹചര്യത്തില്‍ ആശ്വാസകരമാണ്. എന്നാല്‍, നിശ്ചിത തിയ്യതിക്കകം റിട്ടേണ്‍ സര്‍പ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം വലിയ തുക പിഴ അടക്കേണ്ടി വരുമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു.

നിശ്ചിത തിയ്യതിക്കകം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ ദിവസം 500 റിയാല്‍ തോതില്‍ പിഴ അടക്കേണ്ടി വരും. ഒരു വര്‍ഷം 1,80,000 റിയാലാണ് പിഴ തുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News