Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കേന്ദ്രബജറ്റ് : പ്രവാസികളുടെ വരുമാനത്തിന് നികുതി ഏർപ്പെടുത്തുന്നതിന്റെ  സൂചനയെന്ന് വിദഗ്ധർ

February 02, 2020

February 02, 2020

ന്യൂഡൽഹി : കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക ബജറ്റ് പ്രവാസി ഇന്ത്യക്കാരെ പൂർണമായും അവഗണിച്ചു. പ്രവാസി പദ്ധതികള്‍ സംബന്ധിച്ച്‌ കേന്ദ്രബജറ്റിൽ യാതൊരു പരാമർശവുമില്ലാത്തതാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായ വിദേശ ഇന്ത്യക്കാരിൽ നിരാശയുണ്ടാക്കിയത്. അതേസമയം എന്‍.ആര്‍.ഐ പദവിയുടെ മാനദണ്ഡം കൂടുതല്‍ കര്‍ക്കശമാക്കി പ്രവാസി ഇന്ത്യക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. 182 ദിവസം വിദേശത്ത് താമസിച്ചവര്‍ക്ക് ഇതുവരെ പ്രവാസികള്‍ക്കുള്ള ആനുകൂല്യം ലഭിച്ചിരുന്നു. എന്നാല്‍, ഇത് 240 ദിവസമായി ഉയര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയിലും വിദേശത്തും ബിസിനസ് ചെയ്യുന്നവരെ ഇത് ദോഷകരമായി ബാധിക്കും. ഇതോടെ ദുബൈയില്‍ 3000 ദിര്‍ഹം ശമ്ബളം വാങ്ങിക്കുന്നവര്‍ പോലും ഇന്ത്യയില്‍ നികുതി അടക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തുടര്‍ച്ചയായ 120 ദിവസമോ അതില്‍ കൂടുതലോ നാട്ടില്‍ നില്‍ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ നികുതി അടക്കേണ്ടി വരുമെന്ന ധനകാര്യ മന്ത്രാലയത്തിന്‍െറ സര്‍ക്കുലറും ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എന്‍.ആര്‍.ഐ സ്റ്റാറ്റസ് ദുരുപയോഗം ചെയ്യുന്ന നാട്ടിലെ തന്നെ സംരംഭകര്‍ക്ക് കടിഞ്ഞാണിടാനുള്ള നീക്കമായി ഇതിനെ കാണുന്നവരും ഉണ്ട്. ഭാവിയില്‍ പ്രവാസികളുടെ വരുമാനത്തിന് കൂടി നികുതി ഏര്‍പ്പെടുത്തുന്നതിന്‍െറ മുന്നോടിയാണ് പുതിയ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.

സാധാരണ പ്രവാസികള്‍ക്ക് ഗുണകരമാകുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ പുതിയ കേന്ദ്രബജറ്റില്‍ ഇല്ല. മോദി സര്‍ക്കാറിന്‍െറ ഭരണത്തില്‍ തുടരുന്ന നിഷേധനിലപാട് ഇക്കുറിയും ആവര്‍ത്തിക്കുകയാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൂര്‍ത്തമായ പദ്ധതികള്‍ ഉണ്ടാകണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യത്ത്‌ ആദായ നികുതി നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി അടയ്‌ക്കണമെന്ന ബജറ്റ്‌ നിര്‍ദേശം പ്രവാസികള്‍ക്ക്‌ തിരിച്ചടിയാണെന്ന്‌ നോര്‍ക്ക റൂട്ട്‌സ്‌ വൈസ്‌ ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിന്‌ വലിയതോതില്‍ സംഭാവന നല്‍കുന്ന പ്രവാസികളെ പിഴിയുന്ന തീരുമാനമാണിത്‌. ഒരു രാജ്യത്ത്‌ സംരംഭം തുടങ്ങുമ്ബോള്‍ അവിടെ ആദായ നികുതി നല്‍കണോ വേണ്ടയോ എന്നത്‌ ആ രാജ്യത്തിന്റെ നിയമമാണ്‌ നിശ്‌ചയിക്കുന്നത്‌. മറ്റ്‌ രാജ്യത്തെ വ്യവസായത്തിന്‌ അവിടെ നികുതി നല്‍കേണ്ടെങ്കില്‍ ഇവിടെ നികുതി നല്‍കണമെന്ന്‌ പറയുന്നത്‌ കേട്ടുകേള്‍വിയില്ലാത്തതാണ്‌. പ്രവാസികളോടുള്ള വെല്ലുവിളിയാണിത്‌. ഈ തീരുമാനത്തില്‍ പ്രവാസികള്‍ ഇതിനകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. ലോക കേരളസഭ ഈ വിഷയം ചര്‍ച്ച ചെയ്യും.

മടങ്ങിവരുന്ന പ്രവാസികള്‍ക്ക്‌ മതിയായ പുനരധിവാസ പാക്കേജ്‌ ഒരുക്കണമെന്ന്‌ സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്നതാണ്‌. പ്രവാസികള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ പുതിയ തീരുമാനത്തിലൂടെ ഇരട്ടചൂഷണമാണ്‌ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 


Latest Related News