Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
പശ്ചിമേഷ്യയിൽ ആശങ്ക,ബ്രിട്ടന്റെ മൂന്നാമത്തെ യുദ്ധക്കപ്പൽ ഇറാൻ അതിർത്തിയിൽ

August 25, 2019

August 25, 2019

ടെഹ്‌റാൻ: പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്ക പടർത്തി ബ്രിട്ടന്റെ മൂന്നാമത്തെ യുദ്ധക്കപ്പൽ ഇറാൻ അതിർത്തിയിൽ നങ്കൂരമിട്ടു. അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്ക് പുറമെ ബ്രിട്ടനും തുടര്‍ച്ചയായി യുദ്ധക്കപ്പലുകള്‍ അതിർത്തിയിലേക്ക് അയക്കുന്നത് ഒരു ഏറ്റുമുട്ടലിന്റെ സാധ്യതയായാണ് വിലയിരുത്തപ്പെടുന്നത്.അമേരിക്കയുടെ രണ്ടു കപ്പലുകൾ ക്ക് പുറമെയാണ് ബ്രിട്ടൻ മൂന്നാമത്തെ യുദ്ധക്കപ്പലും ഇറാനെതിരെ ഒരുക്കി നിർത്തിയിരിക്കുന്നത്. ബ്രിട്ടന്റെ കപ്പല്‍ ഇറാന്റെ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് ബ്രിട്ടന്റെ പുതിയ നീക്കം.അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച്‌ യുദ്ധക്കപ്പല്‍ അയച്ച ഏക രാജ്യം ബ്രിട്ടനാണ്. മറ്റു രണ്ടു രാജ്യങ്ങള്‍ അമേരിക്കന്‍ സഖ്യത്തോടൊപ്പം ചേരുമെന്ന് സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. മേഖലയിലെ കാര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടരുത് എന്ന് ഇറാന്‍ പ്രസിഡന്റ് കഴിഞ്ഞദിവസം താക്കീത് നല്‍കിയിരുന്നു.

ഇറാന്റെ നീക്കങ്ങള്‍ മേഖലയ്ക്ക് ഭീഷണിയാണെന്നാണ് അമേരിക്കയും ബ്രിട്ടനും ഇസ്രായേലും പറയുന്നത്. ഇതിനു പിന്നാലെ ഇറാഖിലും ലബ്‌നാനിലും സിറിയയിലും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതും മേഖലയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. 

 


Latest Related News