Breaking News
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതയ്ക്ക് ജാമ്യം നല്‍കി  | ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ | വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | അന്യായമായ വിമർശനങ്ങൾ; ഖത്തറിന്റെ മധ്യസ്ഥതയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു  | യുഎഇയില്‍ കനത്ത മഴ: ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം | ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു |
ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു 

April 29, 2020

April 29, 2020

മുംബൈ : പ്രമുഖ ബോളിവുഡ് നടൻ  ഇർഫാൻ ഖാൻ അന്തരിച്ചു. മുംബെെയിലായിരുന്നു അന്ത്യം. വൻ കുടലിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 54 വയസ്സായിരുന്നു. മുംബെെയിലെ കോകിലാബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ് താമസിക്കുന്നത്.

2018ൽ ഇർഫാന്‍ ഖാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയിരുന്നു. അപൂർവമായ് പിടിപെടുന്ന രോഗമാണ് ട്യൂമര്‍ എൻഡോക്രൈൻ. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇർഫാൻ വിദേശത്ത് ചികിത്സ തേടിയിരുന്നു. ചികിത്സ കഴിഞ്ഞ് അടുത്തിടെയാണ് താരം അഭിനയരംഗത്ത് വീണ്ടും സജീവമായത്. അംഗ്രേസി മീഡിയമാണ് ഇർഫാന്റേതായ് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇർഫാൻ ഖാന്റെ മാതാവ് സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗൺ കാരണം ഇർഫാൻ ഖാന് അവസാനമായി മാതാവിനെ കാണാനോ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News