Breaking News
നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു | സൗദിയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍  | തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഉംറ തീര്‍ത്ഥാടനത്തിലെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി | ഖത്തറിലെ ചിത്രകലാ അധ്യാപകർക്കായി നടത്തിയ ഇൻ്റർ സ്‌കൂൾ കലാമത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അധ്യാപകന് ഒന്നാം സമ്മാനം  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ സിവിൽ സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | മാറ്റങ്ങൾ അതിവേഗം, ചരിത്രത്തിൽ ആദ്യമായി സൗദി മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നു |
ഉപരോധം : അനുരഞ്ജന ചർച്ചകൾക്കുള്ള സാധ്യത അവസാന ഘട്ടത്തിലെത്തുമ്പോൾ ചിലർ മുടക്കുകയാണെന്ന് ഖത്തര്‍

October 18, 2019

October 18, 2019

മേഖലയില്‍ ചിലർ പ്രത്യേക രാഷ്ട്രീയ വിഭാഗങ്ങളായി നിലനിൽക്കുന്നതിനെ അവർ വിമര്‍ശിച്ചു.ഖത്തര്‍ ഇത്തരം രാഷ്ട്രീയത്തിന് എതിരാണ്. മറ്റുള്ളവരോട് പക്ഷപാത നിലപാടുകളോടെ പെരുമാറാൻ ഇതിടയാക്കും.മേഖലയിലെ എല്ലാവർക്കും ഇത് പ്രയാസങ്ങൾ സൃഷ്ടിക്കും.

ദോഹ: ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിയുമ്പോഴേക്കും ഉപരോധരാജ്യങ്ങളിലെ ഏതെങ്കിലും ഒരു കക്ഷി അത് തടസ്സപ്പെടുത്തുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ലുല്‍വ റാഷിദ് അല്‍ ഖാതിര്‍.മൂന്നു കാര്യങ്ങള്‍ എല്ലാ സന്ദര്‍ഭങ്ങളിലും പ്രസക്തമാണ്.പുതിയ ഒരു കാര്യം ഉണ്ടാവുകയാണെങ്കില്‍ ഈ മൂന്നു കാര്യങ്ങള്‍ നാം ഏറെ ശ്രദ്ധിക്കണം. കിട്ടുന്ന വിവരങ്ങള്‍ എവിടെനിന്നാണ് വരുന്നത് എന്ന് ആദ്യം പരിശോധിക്കണം. ലോകത്ത് നടക്കുന്ന വ്യത്യസ്ത കാര്യങ്ങളും വൈജാത്യങ്ങളും നന്നായി മനസ്സിലാക്കണം.ഒരു വ്യാജവാര്‍ത്ത വന്നാല്‍ മനഃപൂര്‍വം അത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.ഈ മൂന്ന് കാര്യങ്ങള്‍ ഒരു വിവരം ലഭിക്കുന്ന മുറക്ക് നമ്മള്‍ ശ്രദ്ധിക്കണം. ഉപരോധരാജ്യങ്ങള്‍ ഖത്തറിനെതിരെ വ്യാജവാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുകയാണ്. അവര്‍ പറയുന്ന പല കാര്യങ്ങളും സത്യമല്ല.ഉപരോധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ കുവൈത്ത് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ ഏറെ വിലമതിക്കുന്നതാണ്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിയുമ്പോഴേക്കും ഉപരോധരാജ്യങ്ങളിലെ ഏതെങ്കിലും ഒരു കക്ഷി ശത്രുതാപരമായ എന്തെങ്കിലും വിഷയം ഉന്നയിച്ച് അത് തടസ്സപ്പെടുത്തും - ലുല്‍വ  അല്‍ ഖാതിര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സമാപിച്ച 'ആഗോള സുരക്ഷ ഫോറ'ത്തിന്റെ ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

മറ്റു രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി എല്ലാ ആളുകളെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്ഖ ത്തർ.നിയമമേഖലയിലുള്ളവര്‍ക്കും മനുഷ്യാവകാശസംഘടനകള്‍ക്കും മുന്നിൽ ഖത്തര്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഭിന്നമാണ് ഇക്കാര്യത്തില്‍ ഖത്തറിന്റെ നിലപാട്.

മേഖലയില്‍ ചിലർ പ്രത്യേക രാഷ്ട്രീയ വിഭാഗങ്ങളായി നിലനിൽക്കുന്നതിനെ അവർ വിമര്‍ശിച്ചു.ഖത്തര്‍ ഇത്തരം രാഷ്ട്രീയത്തിന് എതിരാണ്. മറ്റുള്ളവരോട് പക്ഷപാത നിലപാടുകളോടെ പെരുമാറാൻ ഇതിടയാക്കും.മേഖലയിലെ എല്ലാവർക്കും ഇത് പ്രയാസങ്ങൾ സൃഷ്ടിക്കും.

അന്താരാഷ്ട്ര തലത്തിലുള്ള വിവിധ പ്രശ്നങ്ങളില്‍ ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നുണ്ട്.എല്ലാവര്‍ക്കും സ്വീകാര്യമായ മധ്യസ്ഥന്‍ ആവാന്‍ ഖത്തന്റെ എല്ലാവരോടുമുള്ള സൗഹൃദസമീപനങ്ങളിലൂടെ കഴിയുന്നുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഒരു പ്രവര്‍ത്തനം പോലും നടത്താത്ത ഉപരോധരാജ്യങ്ങള്‍ മധ്യസ്ഥ രാജ്യത്തിനെതിരെ കള്ളങ്ങള്‍ പറയുകയാണ്.ഇറാന്‍-യു.എസ് പ്രശ്നങ്ങളില്‍ പെട്ടെന്ന് എടുത്തുചാടിയുള്ള നിലപാടുകളല്ല വേണ്ടത്. സാവധാനത്തിലുള്ള ചിന്തിച്ചുള്ള നിലപാടുകളാണ് സ്വീകരിക്കേണ്ടത്. ആഗോളതലത്തില്‍ ഈ സാഹചര്യത്തെ പരിഗണിച്ചുള്ള നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്.ഇറാന്‍-അമേരിക്ക പ്രശ്നത്തില്‍ സൈനികമായ നടപടിയാണ് ഉണ്ടാവുന്നതെങ്കില്‍ അത് ആഗോളതലത്തില്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. എല്ലാ ജനങ്ങളെയും ഗുരുതരമായി ബാധിക്കും.

ആഗോള പ്രകൃതിവാതക വിപണിയില്‍ ഖത്തര്‍ ഒറ്റക്കുതന്നെ 30 ശതമാനവും കൈകാര്യം ചെയ്യുന്നുണ്ട്. വാതകകയറ്റുമതി തങ്ങള്‍ പെട്ടെന്ന് അവസാനിപ്പിച്ചാല്‍ എന്താകും സ്ഥിതി? ജപ്പാനെ അത് എങ്ങെന ബാധിക്കും? ജപ്പാന് ആവശ്യമായ പ്രകൃതി വാതകത്തിന്റെ 60 ശതമാനവും ഖത്തറില്‍ നിന്നാണ് വാങ്ങുന്നത്. ബ്രിട്ടെന്‍റ സ്ഥിതി എന്താകും? ബ്രിട്ടന്റെ പ്രകൃതി വാതക ഉപഭോഗത്തിൽ 30 ശതമാനവും ഖത്തറിൽ നിന്നാണ്. .ഇതു തന്നെയാണ് ഇന്ത്യ, സിംഗപ്പൂര്‍, ചൈന,ദക്ഷിണകൊറിയ പോലുള്ള മറ്റുള്ള രാജ്യങ്ങളുടെ കാര്യവും. തുര്‍ക്കിയുടെ സിറിയയിലെ സൈനിക ഇടപെടല്‍ ഏറെ സങ്കീര്‍ണമായ വിഷയമാണ്. സിറിയ വര്‍ഷങ്ങളായി പ്രശ്നങ്ങളും യുദ്ധങ്ങളും അഭിമുഖീകരിക്കുന്ന രാജ്യമാണ്.അവിടെ തീവ്രവാദ ഗ്രൂപ്പുകകളുടെ സാന്നിധ്യമുണ്ട്. എന്നാല്‍ അവരുടെ അതിര്‍ത്തിപ്രദേശങ്ങള്‍ പ്രശ്നകലുഷിതമാണ്. തുര്‍ക്കിക്ക് അവരുടെ ആഭ്യന്തരസുരക്ഷയും പ്രധാനപ്പെട്ടതാണെന്നും ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു.


Latest Related News