Breaking News
'വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് ഞാന്‍ ആരംഭിക്കുന്നു'; മുസ്‌ലിംകൾക്കുള്ള  വിലക്ക് റദ്ദാക്കി ജോ ബെയ്ഡന്‍ | ജോ ബെയ്ഡനെ അഭിനന്ദിച്ച് ഖത്തര്‍ അമീര്‍; പുതിയ യു.എസ് പ്രസിഡന്റിനെ അഭിനന്ദിച്ച് മറ്റ് അറബ് രാജ്യങ്ങളും | കൊറോണ വൈറസ്: മിഡില്‍ ഈസ്റ്റിലെ എയര്‍ലൈനുകളുടെ ശേഷി 57.2 ശതമാനം കുറഞ്ഞു; ഈ വര്‍ഷം അവസാനത്തോടെ പഴയപടി ആയേക്കാമെന്ന് വിദഗ്ധര്‍ | 'സ്വേച്ഛാധിപതിയുടെ യുഗം അവസാനിച്ചു'; ട്രംപിന്റെ ഭരണം അവസാനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇറാന്‍; ബെയ്ഡനെ സ്വാഗതം ചെയ്തു | ദോഹയിലെ നൈസ് വാട്ടർ ഉടമ ബദറുസ്സമാന്റെ പിതാവും അധ്യാപകനുമായ സി.ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ നിര്യാതനായി  | യു.എ.ഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ ഏജന്‍സികളും ഈ വര്‍ഷം മാര്‍ച്ചോടെ അടച്ചു പൂട്ടും | നാല് രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ ലഭിക്കില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | യു.എ.ഇ യില്‍ പ്രവാസി നൈപുണ്യ വികസന കേന്ദ്രം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു | സൗദിയിൽ മൂന്നു പേർ വെടിയേറ്റ് മരിച്ചു.മരിച്ചവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും | ഇത്തിഹാദ് എയര്‍വെയ്‌സ് ഫെബ്രുവരി 15 മുതല്‍ ദോഹയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും |
രഹസ്യ നീക്കം,ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദിയിൽ 

November 23, 2020

November 23, 2020

റിയാദ് : ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സഊദി അറേബ്യയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും സൗദിയിൽ സന്ദർശനം നടത്തുന്ന  യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി ഇസ്‌റായേലിന്റെ കാന്‍ പബ്ലിക് റേഡിയോയും ആര്‍മി റേഡിയോയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നെതന്യാഹുവിന്റെ ഓഫീസോ ജറുസലേമിലെ യുഎസ് എംബസ്സിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തെൽ അവീവില്‍ നിന്ന് സൗദിയിലെ നിയോമിലേക്ക് ഒരു ബിസിനസ് ജറ്റ് വിമാനം പറന്നതായി ഏവിയേഷന്‍ ട്രാക്കിംഗ് ഡാറ്റ ഉദ്ധരിച്ച്‌ ഇസ്‌റായേൽ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടല്‍ തീരത്തെ ഈ നഗരത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മൈക്ക് പോംപിയോയും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്.

ഇസ്‌റായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ  സൗദിക്ക് മേൽ അമേരിക്ക സമ്മര്‍ദം ചെലുത്തിവരികയാണ്.. പോംപിയോയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് ഇതുസംബന്ധിച്ച ചര്‍ച്ചയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്ക ഇടപെട്ട് നടത്തിയ ചര്‍ച്ചകളുടെ ഫലമായി യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്‌റായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.

ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ഇസ്‌റായേലുമായി നയതന്ത്ര ബന്ധത്തിന് ഇല്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്‌റായേലി വിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള വിലക്ക് സൗദി നീക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News