Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കോവിഡ് ദുരിതത്തിൽ പെട്ടവർക്ക് അവസാന ശ്വാസം വരെ സഹായങ്ങൾ എത്തിച്ചു,ഒടുവിൽ അബ്ദുൽ റഹീം കോവിഡിന് കീഴടങ്ങി 

August 11, 2020

August 11, 2020

ദോഹ :  ദോഹയിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച തലശേരി കതിരൂർ സ്വദേശിയും ഖത്തർ ഇൻകസിന്റെ സജീവ പ്രവർത്തകനുമായിരുന്ന അബ്ദുൽ റഹീമിന്റെ വിയോഗമുണ്ടാക്കിയ നടുക്കത്തിലാണ് ഖത്തറിലെ പ്രവാസി മലയാളികൾ. ഖത്തർ ഇൻകാസിന്റെ തലശേരി മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന അബ്ദുൽ റഹീം കോവിഡ് ബാധിതരായവർക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ അവസാന ഘട്ടം വരെ കർമ രംഗത്ത് സജീവമായി പ്രവർത്തിച്ച ശേഷമാണ് കോവിഡിനും തുടർന്ന് മരണത്തിനും കീഴടങ്ങിയത്.ദുരിതബാധിതർക്ക് സഹായങ്ങൾ എത്തിക്കുന്നതിനിടെ രോഗബാധിതനായ അദ്ദേഹത്തെ ദിവസങ്ങൾക്ക് മുമ്പാണ് സുഹൃത്തുക്കൾ ബിൻ മഹമൂദിലെ താമസസ്ഥലത്ത് ഐസൊലേഷനിലേക്ക് മാറ്റിയത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന് രണ്ടു ദിവസം മുമ്പ് കടുത്ത ശ്വാസ തടസ്സം അനുഭവപ്പെടുകയും ഹമദിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം.ഭാര്യയും മൂന്നു മക്കളുമുണ്ട്.അടുത്തിടെയാണ് റഹീം കുടുംബത്തെ നാട്ടിലേക്ക് അയച്ചത്.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിസ്വാർത്ഥമായി ഇടപെടുന്ന സാമൂഹ്യപ്രവർത്തകനായിരുന്നു അബ്ദുൽ റഹീം എന്ന് ഇൻകാസ് നേതാവ് കെ.കെ.ഉസ്മാൻ അറിയിച്ചു. റഹീമിന്റെ നിര്യാണത്തിൽ ഖത്തർ ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News