Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ബംഗളുരുവിൽ സംഘർഷവും വെടിവെപ്പും,രണ്ടു മരണം

August 12, 2020

August 12, 2020

ബംഗളൂരു : കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ പേരിലുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ  ബംഗളൂരുവിലുണ്ടായ സംഘർഷത്തിൽ പോലീസുകാർ ഉൾപെടെ നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേർ മരിച്ചു.

ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. സംഘർഷം ചെറുക്കാൻ കണ്ണീർ വാതകവും, ലാത്തി ചാര്ജും നടത്തി.തുടർന്നുണ്ടായ വെടിവയ്പ്പിലാണ് രണ്ട് പേർ മരിച്ചത്്. അറുപതോളം പൊലീസുകാർക്ക് പരുക്കേറ്റതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, തന്റെ പ്രവർത്തകരോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ട് എംഎൽഎ ശ്രീനിവാസ് മൂർത്തി സന്ദേശം അയച്ചു. കെജി ഹള്ളിയിലും, ഡിജി ഹള്ളിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 7 മണിയോടെയാണ് കലാപം തുടങ്ങിയത്. ബെംഗളൂരു പുലികേശി നഗറിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ നവീൻ മതവിദ്വേഷം വളർത്തുന്ന കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി.

ഒരു മതവിഭാഗത്തിലെ പതിനായിരക്കണക്കിന് വരുന്ന കൂട്ടം കെജി ഹള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും പൊലീസ് വാഹനങ്ങൾ കത്തിക്കുകയുമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട നവീനിന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണ് അക്രമം. ഇതിന് പിന്നാലെ എംഎൽഎയുടെ വീട് അഗ്നിക്കിരയാക്കി. പൊലീസ് സ്റ്റേഷൻ കത്തിക്കാനും ശ്രമിച്ചു. കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തിയിട്ടും സംഘർഷത്തിന് അയവില്ലാതെ വന്നതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. വിവാദത്തിന് പിന്നാലെ  ഫേസ്ബുക്ക് പോസ്റ്റ്  ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. എംഎൽഎയുടെ വീടിന് മുമ്പിൽ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

സംഘർഷത്തെ തുടർന്ന് ബംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News