Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ബഹ്‌റൈൻ വ്യോമാതിർത്തി ലംഘിച്ചതായി ഖത്തർ യു.എന്നിൽ 

December 24, 2020

December 24, 2020

ന്യൂയോര്‍ക്ക്: ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഖത്തര്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയെയും യു.എന്‍ സെക്രട്ടറി ജനറലിനെയും അറിയിച്ചു. ഈ മാസം ഒമ്പതിനാണ് ബഹ്‌റൈന്റെ നാല് യുദ്ധവിമാനങ്ങള്‍ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചത്. 

ഖത്തറിന്റെ ജലാതിര്‍ത്തിക്ക് മുകളിലൂടെയാണ് ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളിലേക്ക് അതിക്രമിച്ച് കയറിയതെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ത് സെയ്ഫ് അല്‍താനി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 


Also Read: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഖത്തര്‍ ദേശീയദിനം വെര്‍ച്വലായി ആഘോഷിച്ചു (വീഡിയോ)


ഖത്തറിന്റെ പരമാധികാരം ലംഘിച്ച ബഹ്‌റൈനിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്ത് അവര്‍ ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറി. ആദ്യമായല്ല ബഹ്‌റൈന്‍ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നതെന്ന് കത്തില്‍ പറയുന്നു. ബഹ്‌റൈന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി. 

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന് ആക്കം കൂട്ടുന്ന പ്രകോപനപരമായ ഇത്തരം നടപടികളില്‍ നിന്ന് ബഹ്റൈൻ പിന്മാറണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചട്ടങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാന്‍ ബഹ്‌റൈന്‍ തയ്യാറാവണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. 


Don't Miss: ബോയിങ് 777-9 വിമാനങ്ങളിൽ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; പുതിയ ഫസ്റ്റ് ക്ലാസിന്റെ വിശേഷങ്ങള്‍ അറിയാം


അന്താരാഷ്ട്രതലത്തിലും പ്രാദേശികതലത്തിലും സമാധാനം നിലനിര്‍ത്താനായി ഇപ്പോഴുണ്ടായ സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. അതേസമയം തങ്ങളുടെ കര-ജല-വ്യോമാതിര്‍ത്തി ലംഘിക്കപ്പെട്ടാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഖത്തറിനുണ്ടെന്നും കത്തില്‍ പറയുന്നു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News