Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഗൾഫ് അനുരഞ്ജനത്തിൽ വിള്ളൽ വീഴ്ത്താനൊരുങ്ങി ബഹ്‌റൈൻ,ഖത്തർ രാജകുടുംബത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

January 19, 2021

January 19, 2021

ദോഹ: ഖത്തറിലെ രാജകുടുംബത്തിൽപ്പെടുന്നവരുടെ സ്വത്ത് വകകൾ ബഹ്റൈൻ സർക്കാർ പിടിച്ചെടുത്തതായി ഗസറ്റ് വിജ്ഞാപനം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ അമ്മാവൻ ഷെയ്ഖ് ഖാലിദ് ബിൻ നാസർ ബിൻ അബ്ദുള്ള അൽ മിസ്നദിന്റെ മക്കളുടെ പേരിലുള്ള 130 വസ്തുവകകൾ അധികൃതർ പിടിച്ചെടുത്തതായി ബഹ്‌റൈൻ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

സർക്കാർ നടപടിക്ക് നയമപരമായ പരിരക്ഷ നൽകുന്നതിനായാണ് ഗസറ്റ് വിജ്ഞാപനം. ബഹ്റൈനിൻറെ പൊതുമരാമത്ത്, മുൻസിപ്പാലിറ്റി, നഗരാസൂത്രണ വകുപ്പുകൾ ഉൾപ്പെട്ട മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഭ്യന്തര വകുപ്പിൻറെ നിർദേശമനുസരിച്ച് സർക്കാർ സൌകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രസ്തുത സ്വത്ത് വകകൾ പിടിച്ചെടുത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.

നിയമത്തിലെ വകുപ്പുകൾ പ്രകാരം സ്വത്തുടമകൾ ഈ വിജ്ഞാപനത്തെ ഔദ്യോഗിക നോട്ടീസായി കണക്കാക്കണമെന്ന് വിജ്ഞാപനം അനുശാസിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിൻറെ മെയിൽ വിലാസത്തിൽ ഉടമസ്ഥർ ബന്ധപ്പെടണമെന്നും വിജ്ഞാപനം വ്യക്തമാക്കി.

ഷെയ്ഖ് തമീമിൻറെ അമ്മാവനും ഷെയ്‌ഖ മോസ ബിൻത് നാസറുടെ സഹോദരനുമാണ് അൽ മിസ്നദ്.

അതേസമയം വിഷയത്തിൽ ഖത്തർ ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടർച്ചയായി ദോഹയെ പ്രകോപിപ്പിക്കുന്ന ശ്രമങ്ങളിലേർപ്പെടുന്ന മനാമയുടെ പുതിയ നീക്കമാണ് സ്വത്ത് കണ്ടുകെട്ടലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മൂന്നര വർഷമായി നീണ്ടുനിന്നിരുന്ന തർക്കങ്ങൾ അവസാനിപ്പിച്ചുകൊണ്ടുള്ള അൽ-ഉല കരാർ യാഥാർത്ഥ്യമായെങ്കിലും ഈ തർക്കപരിഹാര ശ്രമങ്ങളെ തള്ളിക്കളയുന്ന സമീപനമാണ് ഖത്തറിനെതിരെ ബഹ്റൈൻ പിന്തുടരുന്നത്.

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്ന കരാറിനെതിരെ നിഷേധാത്മക മനോഭാവം തുടർന്ന മനാമ നടത്തുന്ന മറ്റൊരു പ്രതിരോധ ശ്രമമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News