Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഇസ്രയേലില്‍ ബഹ്‌റൈന്‍ എംബസി ഉടന്‍ തുറക്കും; ആദ്യ അംബാസഡറായി ഖാലിദ് യൂസഫ് അല്‍ ജലാഹ്മയെ നിയമിച്ചു

March 30, 2021

March 30, 2021

മനാമ: ഇസ്രയേലിലെ ആദ്യ ബഹ്‌റൈന്‍ അംബാസഡറായി ഖാലിദ് യൂസഫ് അല്‍ ജലാഹ്മയെ നിയമിച്ചതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെല്‍ അവീവില്‍ ബഹ്‌റൈന്‍ എംബസി തുറക്കുന്നതിന് മുന്നോടിയായാണ് അംബാസഡറെ നിയമിച്ചത്. എംബസി ഉടന്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചയാളാണ് ഖാലിദ് യൂസഫ് അല്‍ ജലാഹ്മ. കൂടാതെ അമേരിക്കയിലെ ബഹ്‌റൈന്റെ അംബാസഡറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 


ഖാലിദ് യൂസഫ് അല്‍ ജലാഹ്മ

വരും ആഴ്ചകളില്‍ തന്നെ ബഹ്‌റൈനില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം തെല്‍ അവീവില്‍ എത്തുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇസ്രയേലില്‍ എംബസി തുറക്കാനാവശ്യമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായാണ് സംഘം എത്തുന്നത്. 

ബഹ്‌റൈനിലെ ഇസ്രയേല്‍ നയതന്ത്ര ദൗത്യത്തിന് താല്‍ക്കാലികമായി ഒരു മേധാവിയെ ഇസ്രയേല്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15 നാണ് ബഹ്‌റൈന്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയത്. ബഹ്‌റൈനു പുറമെ യു.എ.ഇയും ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. അമേരിക്കയായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. ഇതിന് പിന്നാലെ സുഡാനും മൊറോക്കോയും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News