Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഭിന്നതകൾ പരിഹരിക്കണം, ഉഭയകക്ഷി ചർച്ചകൾക്കായി ബഹ്‌റൈൻ ഖത്തറിനെ മനാമയിലേക്ക് ക്ഷണിച്ചു

January 12, 2021

January 12, 2021

മനാമ : ഉഭയകക്ഷി സഹകരണം ചർച്ച ചെയ്യുന്നതിന് ബഹ്‌റൈൻ ഖത്തറിനെ മനാമയിലേക്ക് ക്ഷണിച്ചു.അൽ ഉല പ്രഖ്യാപനം നടപ്പാക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള  തീർപ്പാകാത്ത പ്രശ്നങ്ങളെക്കുറിച്ചും ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാൻ ഖത്തർ എത്രയും വേഗം ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് അഭ്യർത്ഥിച്ചതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സൗദിയിലെ ശർഖ് അൽ ഔസത്ത് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ ചേർന്ന ജിസിസി ഉച്ചകോടിയിൽ ജിസിസി രാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള കരാറിൽ എല്ലാ അംഗരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.ഇതിനു പിന്നാലെ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതിന് കുറിച്ച് ചർച്ച ചെയ്യാനും തുടർനടപടികൾ സ്വീകരിക്കുന്നതിനും പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഉഭയകക്ഷി ചർച്ചകൾക്കായി ബഹ്‌റൈൻ ഖത്തർ പ്രതിനിധി സംഘത്തെ മനാമയിലേക്ക് ക്ഷണിച്ചത്.

അൽ ഉലാ പ്രഖ്യാപനത്തിനു പിന്നാലെ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചിരുന്നു.എന്നാൽ സമുദ്രാതിർത്തി ലംഘിച്ച ബഹ്‌റൈൻ മൽസ്യ തൊഴിലാളികളെ ഖത്തർ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഗൾഫ് ഉച്ചകോടിക്ക് ശേഷവും  ഇരു രാജ്യങ്ങൾക്കിടയിൽ തർക്കങ്ങൾ തുടരുകയാണ്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക
 


Latest Related News