Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ആശയക്കുഴപ്പം,ഖത്തറിൽ ചൊവ്വാഴ്ച റമദാൻ ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് മതകാര്യമന്ത്രാലയം നീക്കം ചെയ്തു 

April 12, 2021

April 12, 2021

ദോഹ: ചൊവ്വാഴ്ച്ച ഖത്തറില്‍ റമദാന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ് ഖത്തര്‍ ഔഖാഫ് മന്ത്രാലയം നീക്കം ചെയ്തു. തിങ്കളാഴ്ച മാസപ്പിറവി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഔഖാഫ് ഒടുവില്‍ അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച മാസപ്പിറവി കണ്ടില്ലെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ശഅബാൻ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച റമദാന്‍ 1 ആയിരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, പിന്നീട് ആ പ്രഖ്യാപനം പിന്‍വലിക്കുകയായിരുന്നു.

റജബ് അവസാനിച്ച് ശഅ്ബാന്‍ ആരംഭിച്ച തിയ്യതി സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് ഇതിന് കാരണം. റജബ് 29 മാത്രമാണോ ഉണ്ടായിരുന്നത് അതോ 30 ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ആരും തെളിവ് ഹാജരാക്കിയിട്ടില്ലെന്നും അതു കൊണ്ട് തന്നെ തിങ്കളാഴ്ചയും മാസപ്പിറവി നിരീക്ഷിക്കുമെന്നും ഔഖാഫ് ട്വിറ്ററില്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News