Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
'തണുപ്പിലേക്കും പൊടിപടലങ്ങളിലേക്കും നേരിട്ട് ഇറങ്ങരുത്'; ഖത്തറിലുള്ളവര്‍ക്ക് മുന്നറിയിപ്പ്

January 24, 2021

January 24, 2021

ദോഹ: ഖത്തറിലെ നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് തണുപ്പിലേക്കും പൊടിപടലങ്ങളിലേക്കും നേരിട്ട് ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്. രാജ്യത്ത് ഇപ്പോഴുള്ള തണുപ്പും കാറ്റും കൂടിയ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ആസ്ത്മ രോഗികള്‍ക്കും വിട്ടു മാറാത്ത ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും മുന്നറിയിപ്പ് നല്‍കിയത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്.എം.സി) എമര്‍ജന്‍സി സര്‍വ്വീസ് വിഭാഗം ഡെപ്യൂട്ടി ചെയര്‍ ഡോ. വര്‍ദ അല്‍ സാദ് ആണ് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചത്. 

പൊടിപടലങ്ങള്‍ കാരണവും തണുപ്പ് കാരണവും ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഫ്‌ളൂ വാക്‌സിന്‍ സ്വീകരിച്ചവര്‍ സീസണലായി ഉണ്ടാകുന്ന പകര്‍ച്ചപ്പനിയില്‍ നിന്ന് സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ ഇംഗ്ലീഷ് ദിനപത്രമായ 'ദി പെനിസുല'യോട് സംസാരിക്കുകയായിരുന്നു അവര്‍. 

അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ശ്വാസകോശത്തിലെത്തിയാല്‍ അണുബാധ, സൈനസൈറ്റിസ്, അലര്‍ജി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. കൂടാതെ കൃത്യമായ ഇടവേളകളില്‍ പുതിയ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ എടുത്ത് പറഞ്ഞു. 

മുഖവും വായും ഇടയ്ക്കിടെ കഴുകണം. കണ്ണിലും മൂക്കിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പ് തന്നെ പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങണം. അടുത്തിടെ കണ്ണിനോ മൂക്കിനോ ശസ്ത്രക്രിയ കഴിഞ്ഞവര്‍ ഒരു കാരണവശാലും പൊടിപടലങ്ങളിലേക്ക് ഇറങ്ങരുത്. അലര്‍ജിക് റിനിറ്റിസ്, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും ഡാ. വര്‍ദ അല്‍ സാദ് പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News