Breaking News
വടകര കക്കട്ടിൽ സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി  | ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുമതി  | ഫ്രഞ്ച് മൂല്യങ്ങളുടെ ചാര്‍ട്ടറില്‍ ഒപ്പിടാന്‍ ഫ്രാന്‍സിലെ മുസ്‌ലിങ്ങള്‍ക്കുമേല്‍ സര്‍ക്കാറിന്റെ സമ്മര്‍ദ്ദം; മുസ്‌ലിങ്ങളോടുള്ള വിവേചനമെന്ന് ആരോപണം | അമേരിക്ക തങ്ങളെ ആക്രമിച്ചാൽ പകരം യു.എ.ഇയെ ആക്രമിക്കുമെന്ന് ഇറാൻ  | ഫൈവ് സ്റ്റാര്‍ കൊവിഡ് സുരക്ഷാ റേറ്റിങ് നേടുന്ന ഏഷ്യയിലെ ആദ്യ വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം | ഖത്തറില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 168 പേര്‍ക്ക്; 150 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ | ഖത്തറിൽ ഇനി പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍, നിരവധി കരാറുകളില്‍ ഒപ്പുവച്ചു | പ്രവാസികൾക്ക് ഇലക്ട്രോണിക് വോട്ട്,തയാറെടുപ്പുകൾ പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ  | ഒമാനിലെ നിസ്‌വയിൽ പക്ഷാഘാതത്തെ തുടർന്ന് മലയാളി നിര്യാതനായി | കോവിഡ്,സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു  |
അഫ്‌ഗാനിൽ ആസ്ട്രേലിയൻ സൈന്യം 39 നിരപരാധികളെ കൊന്നുതള്ളി,പ്രധാനമന്ത്രി അഫ്ഗാൻ പ്രസിഡന്റിനോട് മാപ്പപേക്ഷിച്ചു 

November 19, 2020

November 19, 2020

കാബൂൾ :  അഫ്ഗാനിസ്ഥാൻ യുദ്ധകാലത്ത് ഓസ്‌ട്രേലിയൻ പട്ടാളം നിരപരാധികളായ നിരവധി ആളുകളെ കൊന്നൊടുക്കിയാതായി വെളിപ്പെടുത്തൽ.ഓസ്‌ട്രേലിയൻ സൈന്യം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.. സംഭവത്തിൽ മാപ്പ് ചോദിക്കുന്നതായും ഓസ്‌ട്രേലിയൻ സൈനിക മേധാവി പറഞ്ഞു.വ്യത്യസ്ത സംഭവങ്ങളിലായി 39 നിരപരാധികളെ സൈന്യം കൊലപ്പെടുത്തിയതിന്റെ വിശദ വിവരങ്ങളാണ് നാല് വർഷം  നീണ്ട  അന്വേഷണത്തിലൂടെ പുറത്തുവന്നത്. ഓസ്‌ട്രേലിയൻ സ്‌പെഷ്യൽ ഫോഴ്‌സിലെ അംഗങ്ങൾ തടവുകാരെയും  കർഷകരെയും മറ്റ് സാധാരണക്കാരെയും  കൊലപ്പെടുത്തിയതിന്റെ  തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായും പ്രതിരോധ സേന മേധാവി ജനറൽ ആംഗസ് കാമ്പ്‌ബെൽ പറഞ്ഞു.

സംഭവത്തിൽ ആസ്‌ത്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയോട് ഫോണിലാണ് ഖേദം പ്രകടിപ്പിച്ചത്.കുറ്റക്കാരായ 25 സൈനികർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.നിരായുധരായ പുരുഷന്മാരെയും കുട്ടികളെയും ആസ്ട്രേലിയൻ സൈന്യം കൊന്നൊടുക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചതിനു പിന്നാലെ 2016 ലാണ് ആസ്ട്രേലിയൻ ഭരണകൂടം ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയത്.

2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ നടന്ന  ഭീകരാക്രമണത്തെത്തുടർന്നാണ് അമേരിക്കയുടെ നേതൃത്വത്തിൽ അഫ്ഘാനിസ്താന് നേരെ സൈനിക നീക്കം തുടങ്ങിയത്.അഫ്ഗാനിസ്ഥാനിൽ വിന്യസിച്ച സഖ്യകക്ഷി സേനയിൽ ആസ്ട്രേലിയയും പങ്കാളിയായിരുന്നു. 18 വർഷം പിന്നിട്ട അഫ്ഗാൻ അധിനിവേശത്തെ തുടർന്ന്  മേഖലയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. 32,000 സാധാരണ പൗരന്മരുൾപ്പടെ ഏകദേശം രണ്ട് ലക്ഷത്തോളം പേരുടെ ജീവനെടുത്ത, അനവധി കുടുംബങ്ങളെ അനാഥമാക്കിയ അഫ്ഗാനിലെ താലിബാൻ - യു എസ് സംഘർഷത്തിന് അന്ത്യം കുറിക്കാൻ ദോഹയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടന്നുവരികയാണ്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News