Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഭക്ഷണവും ഇന്ധനവും തീർന്നു,ഖത്തറിലെ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ഓസ്‌ട്രേലിയൻ തുറമുഖത്ത് തടഞ്ഞുവെച്ചു 

March 27, 2021

March 27, 2021

ദോഹ : തൊഴിൽ, സുരക്ഷാ നിയമലംഘനങ്ങളുടെ പേരിൽ ഓസ്ട്രലിയയിൽ തടഞ്ഞുവെച്ച ചരക്കുകപ്പലിലെ ജീവനക്കാരുടെ കാര്യത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യാന്തര ഗതാഗത തൊഴിൽ ഫെഡറേഷനുമായി സഹകരിച്ചാണ് ഓസ്‌ട്രേലിയൻ സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനയിൽ നിന്ന് യാത്ര തിരിച്ച മറിയം എന്ന ചരക്കു കപ്പലാണ് ഓസ്‌ട്രേലിയയിലെ കെമ്പല തുറമുഖത്ത് തടഞ്ഞുവെച്ചത്.

കപ്പലിലെ പ്രധാന ജനറേറ്ററുകളിലൊന്ന് കേടായ അവസ്ഥയിലായിരുന്നു..എമർജൻസി ജനറേറ്റർ ഇന്ധനം തീർന്നതിനാൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി..എയർകണ്ടീഷൻ ഉൾപെടെയുള്ളവ പ്രവർത്തിക്കുന്നില്ലെന്നും കുടിക്കാനാവശ്യമായ ശുദ്ധജലം കപ്പലിൽ ലഭ്യമായിരുന്നില്ലെന്നും ഗതാഗത തൊഴിൽ സംഘടന അറിയിച്ചു.ഈ സാഹചര്യത്തിൽ കപ്പലിലെ 23 ഓളം ജീവനക്കാർ നേരിടുന്ന തൊഴിൽ-സുരക്ഷാ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പൽ ഓസ്‌ട്രേലിയൻ അധികൃതർ തടഞ്ഞുവെച്ചത്.തുടർന്ന് ഓസ്‌ട്രേലിയൻ തുറമുഖ അധികൃതർ  ഗതാഗത തൊഴിൽ ഫെഡറേഷനെ വിവരം അറിയിക്കുകയും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

ഖത്തറിലെ അസ്വാൻ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.ആവശ്യത്തിന് ഇന്ധനമോ ഭക്ഷണമോ ഇല്ലാതെയാണ് കപ്പൽ സർവീസ് നടത്തിയിരുന്നതെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും രാജ്യാന്തര തൊഴിൽ ഫെഡറേഷൻ അറിയിച്ചു.

ഖത്തറിലെ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള  രണ്ടാമത്തെ ചരക്കുകപ്പലാണ് നിയമലംഘനങ്ങളുടെ പേരിൽ ഓസ്ടേലിയൻ അധികൃതർ തടഞ്ഞുവെക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക   


Latest Related News