Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒരേ വിമാനത്തിൽ യുഎഇയിൽ ജോലിതേടിയെത്തിയ സുഹൃത്തുക്കളുടെ അന്ത്യയാത്രയും ഒരേ വിമാനത്തിൽ,അഷ്‌റഫ് താമരശ്ശേരിയുടെ ഹൃദയഭേദകമായ ഫെയ്സ്ബുക് പോസ്റ്റ്

May 08, 2021

May 08, 2021

ദുബായ് : ഉപജീവനമാർഗം തേടി യു.എ.ഇയിലെത്തിയ ഉറ്റസുഹൃത്തുക്കളുടെ മൃതദേഹങ്ങൾ യു.എ.ഇയിൽ നിന്നും ഒരേ വിമാനത്തിൽ നാട്ടിലേക്കയച്ചു. മലപ്പുറം സ്വദേശികളായ മനീഷിന്റെയും ശരത്തിന്റെയും മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്.ഒരേ വിമാനത്തിൽ ജോലി തേടി യു.എ.ഇയിലെത്തിയ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.മലപ്പുറം മഞ്ചേരി കാട്ടിൽ ശശിധരന്റെ മകൻ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കൽ മനോഹരന്റെ മകൻ മനീഷ് എന്നിവരാണ് മരിച്ചത്.അടുത്ത സുഹൃത്തുക്കളും അയൽവാസികളും ആയിരുന്ന ഇവർ കമ്പനി ആവശ്യത്തിനു അജ്മാനിൽ നിന്നു റാസൽ ഖൈമ ഭാഗത്തേക്കു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.പിന്നിൽ നിന്നും വന്ന മറ്റൊരു വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്സ്ബുക് പോസ്റ്റ് :

കഴിഞ്ഞയാഴ്ച ഖോർഫുക്കാൻ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചു. അപകടത്തില്‍ മരിച്ചുപോയ ശരത്തും,മനീഷും ബല്യകാല സുഹൃത്തുക്കളാണ്. കുട്ടിക്കാലം മുതല്‍ ഒരുമ്മിച്ച്‌ കളിച്ച്‌ വളര്‍ന്നവര്‍,ഇരുവരും ജീവിത മാര്‍ഗ്ഗം അന്വേഷിച്ച്‌ ഗള്‍ഫിലേക്ക് വരുന്നത് ഒരേ വിമാനത്തില്‍,തികച്ചും യാദൃശ്ചികമെന്ന് പറയട്ടെ മരിച്ച്‌ നിശ്ചലമായി കിടക്കുമ്ബോഴും അവസാന യാത്രയും ഒരുമ്മിച്ച്‌ ഒരേ വിമാനത്തില്‍.

ഷാര്ജ‍യിലെ മുവെെല നാഷ്ണല്‍ പെയിന്‍റ്സ് സമീപമാണ് മനീഷ് താമസിക്കുന്നത്.പിതാവുമായി ചേര്‍ന്ന് സ്വന്തമായി ബിസ്സിനസ്സ് നടത്തുകയാണ് മനീഷ്‌,

കമ്ബ നിയുടെ ആവശ്യത്തിനായി അജ്മാനില്‍ നിന്നും റാസല്‍ ഖെെമ ഭാഗത്തേക്ക് വാഹനം ഓടിച്ച്‌ പോകുമ്ബോള്‍ പിന്നില്‍ നിന്നും മറ്റൊരു വാഹനം വന്ന് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരണം സംഭവിക്കുകയായിരുന്നു.

മനീഷിന് മൂന്ന് മാസം പ്രായമുളള ഒരു കുട്ടി ഉണ്ട്, ഭാര്യ നിമിത, നാട്ടിലുളള പിതാവ് വന്നതിന് ശേഷം നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് യാത്ര വിലക്ക് കാരണം പിതാവിന്‍റെ യാത്ര മുടങ്ങുകയായിരുന്നു. ആദ്യമായി കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ മനീഷ് നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുമ്ബോഴാണ് ഈ ദാരുണ്യമായ അന്ത്യം സംഭവിക്കുകയായിരുന്നു.

ഒരു ഫാര്‍മസിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ശരത്.മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്‍റെ മകനാണ് ശരത്.അടുത്ത കാലത്താണ് ശരത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗോപിക.

ഇരുവരുടെയും ആത്മാവിന് നിത്യശാന്തിക്ക് പ്രാര്‍ത്ഥിക്കുന്നു.

അഷ്റഫ് താമരശ്ശേരി

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News