Breaking News
മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി |
ദോഹ എക്‌സ്പ്രസ്‌വേയില്‍ 40 കിലോമീറ്റര്‍ സൈക്കിള്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി

November 29, 2020

November 29, 2020

ദോഹ:  ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  ഖത്തര്‍ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ നിർമിച്ച  40 കിലോമീറ്റര്‍ സൈക്കിള്‍ പാത സന്ദർശകർക്കായി തുറന്നു.ദോഹ എക്‌സ്പ്രസ്‌വേയുടെ തെക്കന്‍ ഭാഗത്താണ് സൈക്കിള്‍ പാത നിര്‍മ്മിച്ചത്. 

ഒരു ബൈക്ക് ബ്രിഡ്ജ്, 2390 വിളക്കുകാലുകള്‍, 17 സൈക്കിളിങ് പാര്‍ക്കുകള്‍, 1930 മരങ്ങള്‍, 24 തുരങ്കങ്ങള്‍, തണലുള്ള 17 ഇരിപ്പിടങ്ങള്‍ എന്നിവ ഉൾപെട്ടതാണ് സൈക്കിള്‍ പാതയെന്ന്  അഷ്‌ഗാൽ ട്വീറ്റ് ചെയ്തു. 

രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ അവസരം നല്‍കുന്നതിനായി ഈ വര്‍ഷം ഓഗസ്റ്റില്‍ അഷ്ഗാൽ പ്രതിനിധീകരിച്ചുകൊണ്ട് ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയും കായിക-സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഖത്തര്‍ സൈക്ലിസ്റ്റ്‌സ് സെന്ററും തമ്മില്‍ ഈ സൈക്കിള്‍ പാതയ്ക്കായുള്ള ധാരണാപത്രം ഒപ്പു വച്ചിരുന്നു. 

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അഷ്ഗാൽ ആഗ്രഹിക്കുന്നതായും  ഇതിനായി 2022 ആകുമ്പോഴേക്കും 2650 കിലോമീറ്റര്‍ സൈക്കിള്‍, കാല്‍നട പാതകളുടെ ശൃംഖല നിര്‍മ്മിച്ച് നല്‍കുമെന്നും  ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ദോഹ സെന്‍ട്രല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ പ്രൊജക്ട്‌സിന്റെ രണ്ടും മൂന്നു പാക്കേജുകള്‍ പ്രകാരം 58 കിലോമീറ്റര്‍ നടപ്പാതയും സൈക്ലിങ് പാതകളും 41,000  ചതുരശ്ര കിലോമീറ്റര്‍ ഹരിത പ്രദേശവും വികസിപ്പിക്കുമെന്ന് ന്നതായും  മറ്റൊരു ട്വീറ്റില്‍ അറിയിച്ചിരുന്നു. 

തുടര്‍ച്ചയായുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സൈക്കിള്‍ പാത നിര്‍മ്മിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ്   ഈ വര്‍ഷം സെപ്റ്റംബറില്‍ നേടിയിരുന്നു. മറ്റ് വാഹനങ്ങള്‍ക്കുള്ള റോഡില്‍ നിന്ന് വേറിട്ടാണ് ഈ പാതയുള്ളത്. ഈ ഒളിമ്പിക് സൈക്ലിങ് ട്രാക്കിലൂടെ യാത്രക്കാര്‍ക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ സൈക്കിളില്‍ സഞ്ചരിക്കാന്‍ കഴിയും. അഞ്ചു പാലങ്ങളും 29 അണ്ടര്‍ പാസുകളും ഈ പാതയില്‍ ഉണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News