Breaking News
ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ |
ഗര്‍ഭഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന; ബില്ലിന് സെനറ്റിന്റെ അംഗീകാരം

December 30, 2020

December 30, 2020

ബ്യൂണസ് ഐറീസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ ഇനി മുതല്‍ ഗര്‍ഭഛിദ്രം (അബോര്‍ഷന്‍) നിയമവിധേയം. ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന ചരിത്രപരമായ ബില്ല് അര്‍ജന്റീനിയന്‍ സെനറ്റ് ഇന്ന് പാസാക്കി. നേരത്തേ ഈ മാസം ആദ്യം അര്‍ജന്റീനയുടെ അധോസഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. 

29 നെതിരെ 38 വോട്ടുകള്‍ക്കാണ് സെനറ്റില്‍ ബില്ല് പാസായത്. അര്‍ജന്റീനയുടെ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ളവര്‍ ഈ ബില്ലിനെ അനുകൂലിക്കുന്നു. 14 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

രാജ്യത്ത് ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരും ഇതിനെതിരെ നില്‍ക്കുന്നവരും ഉള്‍പ്പെടെ വന്‍ജനക്കൂട്ടമാണ് സെനറ്റിലെ വോട്ടെടുപ്പ് സമയത്ത് പാലസ് ഓഫ് അര്‍ജന്റൈന്‍ നാഷണല്‍ കോണ്‍ഗ്രസ് കെട്ടിടത്തിന് പുറത്ത് തടിച്ചു കൂടിയത്. 

അധോസഭയില്‍ 117 നെതിരെ 131 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. ഈ വോട്ടെടുപ്പില്‍ നിന്ന് ആറ് അംഗങ്ങള്‍ വിട്ടു നിന്നിരുന്നു. നേരത്തേ 2018 ലും സമാനമായ ബില്ല് സെനറ്റിന്റെ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാല്‍ അന്ന് വോട്ടെടുപ്പില്‍ ബില്ല് പരാജയപ്പെട്ടു. 

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജന്മസ്ഥലം കൂടിയാണ് തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. ഇതിനാല്‍ തന്നെ രാഷ്ട്രീയമായും മതപരമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ബില്ലാണ് ഇത്. ബില്ല് പാസായതോടെ ഗര്‍ഭഛിദ്രം നിയമപരമാക്കിയ നാലാമത്തെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായി അര്‍ജന്റീന മാറി.

അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കിലോ ബലാത്സംഗത്തിലൂടെയുള്ള ഗര്‍ഭത്തിനോ മാത്രമാണ് ഇത്രയും കാലം അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി ഉണ്ടായിരുന്നത്. ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് ഏറെക്കാലമായി രാജ്യത്ത് നടക്കുന്നത്. ബില്ല് പാസായതോടെ ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധം നടത്തിയവര്‍ വലിയ ആഹ്ലാദത്തിലാണ്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News