Breaking News
'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം |
അറേബ്യൻ ഗൾഫ് കപ്പ്, സെമിഫൈനലിൽ ഖത്തർ സൗദിയെ നേരിടും 

December 03, 2019

December 03, 2019

ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ തിങ്കളാഴ്ച നടന്ന ഗ്രൂപ് എ മത്സരത്തിൽ യു.എ.ഇയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുട്ടുകുത്തിച്ചതിന് പിന്നാലെ കളിക്കളത്തിൽ ഖത്തറും സൗദിയും നേർക്കുനേർ വരുന്നു. ഡിസംബർ 5(വ്യാഴം) ന് അൽ വക്ര അൽ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. തിങ്കളാഴ്ച നടന്ന ഗ്രൂപ് ബി മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തിയാണ് സൗദി അറേബ്യ സെമിഫൈനലിൽ  പ്രവേശിച്ചത്. 

അന്ന് തന്നെ അൽസദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന  മത്സരത്തിൽ ഇറാഖ് ബഹ്റൈനുമായി ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപന തുടങ്ങിയിട്ടില്ല. സെമി ഫൈനലിൽ ജയിക്കുന്ന രണ്ടു ടീമുകൾ തമ്മിലായിരിക്കും ഡിസംബർ 8 ന് ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ അന്തിമ പോരാട്ടം. ഇതിൽ ജയിച്ചുകയറുന്ന ടീം ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിൽ മുത്തമിടും.

ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടന്ന ഖത്തർ - യു.എ.ഇ പോരാട്ടത്തിന്റെ ആവേശം സൗദിയുമായുള്ള മത്സരത്തിലും പ്രതിഫലിച്ചേക്കും. കഴിഞ്ഞ ദിവസം നടന്ന ശക്തമായ പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഖത്തർ യു.എ.ഇയെ പരാജയപ്പെടുത്തിയത്. സെമി ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന എപ്പോൾ തുടങ്ങുമെന്നും മറ്റ് വിവരങ്ങളും ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ പിന്നീട് അറിയിക്കും.  

ഗൾഫ് അറബ് മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക 


Latest Related News