Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
അറേബ്യൻ ഗൾഫ് കപ്പിൽ ഇറാഖിനെതിരെ ഖത്തറിന് അപ്രതീക്ഷിത തോൽവി 

November 27, 2019

November 27, 2019

ദോഹ :  അറേബ്യൻ ഗൾഫ് കപ്പിന്റെ ഉത്ഘാടന മത്സരത്തിൽ ഇറാഖിനെതിരെ ഖത്തറിന് അപ്രതീക്ഷിത തോൽവി. തുല്യ ശക്തികള്‍ തമ്മില്‍ പോരാടിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയരായ ഖത്തറിനെ ഇറാഖ് പരാജയപ്പെടുത്തിയത്. ആവേശപ്പോരാട്ടം ഇരു ടീമുകളും പുറത്തെടുത്തെങ്കിലും ആദ്യ പകുതിയുടെ പതിനെട്ടാം മിനിറ്റിലാണ് ഇറാഖ് ആദ്യഗോൾ വലയിലാക്കിയത്.  മുഹമ്മദ് ഖാസിമാണ് ഖത്തറിന്റെ ഗോൾവല കുലുക്കി ആദ്യ ഗോൾ നേടിയത്. ഒൻപത് മിനിറ്റുകള്‍ക്ക് ശേഷം മുഹമ്മദ് ഖാസിം തന്നെ ഖത്തറിന് പ്രഹരമേൽപിച്ചു കൊണ്ട് രണ്ടാമത്തെ ഗോളും നേടി.

ഖത്തര്‍ നടത്തിയ ആക്രമണങ്ങളെല്ലാം ഇറാഖ് ഗോളി നിഷ്ഫലമാക്കുകയായിരുന്നു. ഇരു ടീമുകളും ആക്രമണത്തിലൂന്നി കളിച്ചപ്പോള്‍ ഖത്തറാണ് കൂടുതല്‍ നീക്കങ്ങള്‍ നടത്തിയതെങ്കിലും ലക്ഷ്യം പിഴക്കുകയായിരുന്നു.
അതേസമയം,രണ്ടാം പകുതി ആരംഭിച്ച്‌ നാല് മിനിറ്റായപ്പോഴേക്കും  49ാം മിനിറ്റില്‍ ഖത്തര്‍ ഗോള്‍ നേടി. അബ്ദുല്‍ അസീസ് ഹാതിമിന്റെ വകയായിരുന്നു ഖത്തറിന്റെ പ്രതീക്ഷാ ഗോൾ.  ഇറാഖിന്റെ ഗോള്‍ വല കുലുങ്ങിയതോടെ ഗാലറിയില്‍ ഖത്തരി പതാകകള്‍ക്കൊപ്പം ആരവങ്ങളുയര്‍ന്നു. പിന്നീട് ഖത്തര്‍ പരമാവധി ശ്രമം പുറത്തെടുത്തെങ്കിലും ഗോൾ വഴങ്ങിയില്ല.ഏഷ്യൻ കപ്പിൽ മുത്തമിട്ട ഖത്തറിന്റെ പരാജയം കാണികളിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.

ഉദ്ഘാടന മത്സരം കാണാന്‍ 37,890 പേരാണ് ഇന്നലെ ഖലീഫ ഇന്‍റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, അമീറിന്റെ പേഴ്‌സനല്‍ റെപ്രസേന്‍ററ്റിവ് ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ ആല്‍ ഥാനി, കുവൈത്ത് അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് ബിന്‍ അലി അല്‍ ഗാനിം തുടങ്ങിയവര്‍ കളി കാണാനെത്തിയിരുന്നു.

ഖത്തറിന്റെ അടുത്ത മത്സരം 29ന് രാത്രി എട്ടു മണിക്ക് യമനെതിരെയാണ്. ഇന്ന് വൈകീട്ട് അഞ്ചരക്ക് ഒമാന്‍ ബഹ്റൈനേയും രാത്രി എട്ടിന് സൗദി അറേബ്യ കുവൈത്തിനേയും നേരിടും. നാളെ കളിയില്ല.


Latest Related News