Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
സ്വകാര്യാത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും അറബ് മനുഷ്യാവകാശ പ്രവർത്തകരുടെ തുറന്ന കത്ത് 

December 04, 2019

December 04, 2019

ട്വിറ്ററും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളെ സുരക്ഷിത ഇടങ്ങളായി കാണാനാകില്ലെന്നും സുരക്ഷിതത്വം ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അറബ്‌ലോകത്തെ മനുഷ്യാവകാശ പ്രവർത്തകരും കലാകാരന്മാരും അടങ്ങുന്ന സംഘം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അക്കാദമിക് വിദഗ്ദർ കൂടി ഉൾപ്പെടുന്ന നാല്പതംഗ സംഘം ഒപ്പിട്ട തുറന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തിറക്കി. സമൂഹമാധ്യമങ്ങളിലെ സുരക്ഷിതത്വത്തിന്റെ അഭാവം ആയിരക്കണക്കിന് അറബ് ശബ്ദങ്ങളുടെ യഥാർത്ഥ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. അറബ് ലോകത്തെ നിരപരാധികളായ മനുഷ്യാവകാശ പ്രവർത്തകരുടെയും കലാകാരന്മാരുടെയും തിരോധനത്തിനും കൊലപാതകങ്ങൾക്കും ഇത് കാരണമാകുന്നതായും കത്തിൽ ചൂണ്ടിക്കാട്ടി. സൗദി പത്രവാർത്തകൻ ജമാൽ കശോഗിയുടെ വധവും ഇതിനുള്ള ഉദാഹരണമായി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകി സൗദി അറേബ്യക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ട്വിറ്ററിൽ ജോലി ചെയ്തിരുന്ന രണ്ട് മുൻ ജീവനക്കാർക്കെതിരെ കാലിഫോർണിയ ഫെഡറൽ കോടതി കേസ് ചുമത്തിയതിന് പിന്നാലെയാണ് സ്വകാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അറബ് ലോകത്തെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയത്.ജീവനക്കാർ കമ്പനി വിടുന്നതിന് ഏഴു മാസങ്ങൾക്ക് മുമ്പ് ആറായിരം പ്രമുഖരുടെ സ്വകാര്യ വിവരങ്ങൾ സൗദിക്ക് കൈമാറിയിരുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലിഫോർണിയ ഫെഡറൽ കോടതി ഇവർക്കെതിരെ കേസെടുത്തത്. ജീവനക്കാരെ ദീർഘകാല അവധിയിൽ പ്രവേശിപ്പിച്ചു ആറു മാസങ്ങൾക്ക് ശേഷം ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി സാങ്കേതിക നിക്ഷേപത്തെ കുറിച്ച് ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫ.മദാവി അൽ റഷീദ്, സൗദി ചലച്ചിത്ര സംവിധായക സഫാ അൽ അഹമ്മദ്, ഈജിപ്തിലെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അഭിഭാഷകൻ മുഹമ്മദ് സുൽത്താൻ ഉൾപെടെയുള്ള പ്രമുഖരും കത്തിൽ ഒപ്പിട്ടവരിൽ ഉൾപെടും. അറബ് ലോകത്തെ സാമൂഹ്യമാധ്യമ ഉപയോക്താക്കളെ സംരക്ഷിക്കാനും ഇരകൾക്ക് നിയമസഹായം ഉറപ്പാക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഇവർ വ്യക്തമാക്കി.

അതേസമയം,ട്വിറ്ററോ ഫെയ്‌സ് ബുക്കോ അറബ് മനുഷ്യാവകാശ പ്രവർത്തകരുടെ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.


Latest Related News