Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ആമോസ് ഓസ് അന്തരിച്ചു

December 29, 2018

December 29, 2018

ജറുസലം: പലസ്തീന്‍ ഇസ്രേലി സമാധാനത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും ദ്വിരാഷ്ട്ര വാദത്തെ അനുകൂലിക്കുകയും ചെയ്ത വിശ്രുത ഇസ്രേലി സാഹിത്യകാരന്‍ ആമോസ് ഓസ്(79) നിര്യാതനായി. കാന്‍സര്‍രോഗബാധിതനായിരുന്നു. 

ലബനനിലും ഗാസയിലും ഇസ്രേലി സൈനിക നടപടി ഉണ്ടായ അവസരങ്ങളില്‍ സംയമനത്തിനും ചര്‍ച്ചയ്ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ ആമോസ് ഇസ്രയേലില്‍ ഏറെ വായിക്കപ്പെട്ട എഴുത്തുകാരനാണ്. 2002ല്‍ പുറത്തിറങ്ങിയ ആത്മകഥാംശമുള്ള എ ടെയില്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്നസാണു മികച്ച കൃതി. നതാലി പോര്‍ട്ട്മാന്‍റെ സംവിധാനത്തില്‍ 2015ലായിരുന്നു ഇതിന്‍റെ ചലച്ചിത്രാവിഷ്കാരം.നതാലി ഇതില്‍ അഭിനയിച്ചിട്ടുമുണ്ട്. 

നോവലുകളും ചെറുകഥകളും പ്രബന്ധങ്ങളും ഉള്‍പ്പെട ഒട്ടേറെ കൃതികള്‍ രചിച്ചു. ഇസ്രയേല്‍ പുരസ്കാരം, ഫ്രഞ്ച് ലീജിയന്‍ ഓഫ് ഓണര്‍, ഗഥെ പുരസ്കാരം എന്നിവ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയ ആമോസിന്‍റെ രചനകള്‍ 45 ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.


Latest Related News