Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
ഇറാഖിലെ ജനകീയ സമരത്തെ ചോരയിൽ മുക്കി കൊല്ലരുതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ 

November 11, 2019

November 11, 2019

ബാഗ്ദാദ്: സാമ്പത്തിക പരിഷ്കാരം നടപ്പാക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇറാക്കില്‍ നടക്കുന്ന ജനകീയസമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന ബാഗ്ദാദ് ഭരണകൂടത്തിന്‍റെ നടപടി അവ സാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

പ്രക്ഷോഭകാരികള്‍ക്കു നേരേ സായുധ സൈനികര്‍ പലയിടങ്ങളിലും വെടിവയ്പു നടത്തി. ബാഗ്ദാദില്‍ മാത്രം ഇന്നലെ ആറു പേര്‍ക്കു ജീവഹാനി നേരിട്ടു. ഒക്ടോബറിനുശേഷം ഇതുവരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മുന്നൂറോളം പേര്‍ക്കു ജീവഹാനി നേരിട്ടിട്ടുണ്ടെന്നാണു കണക്ക്. പതിനയ്യായിരത്തോളം പേര്‍ക്കു പരിക്കേറ്റു. പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് ബാഗ്ദാദിൽ കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ഇന്‍റര്‍നെറ്റിനു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി അബ്ദൽ മെഹ്ദി രാജിക്കു സമ്മതിച്ചതായി നേരത്തേ പ്രസിഡന്‍റ് ബര്‍ഹാം സാലിഹ് പറഞ്ഞിരുന്നു.

ന്യൂസ്റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക 


Latest Related News