Breaking News
'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു |
ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ഫൈനല്‍ മത്സരം കാണാന്‍ അമീര്‍ എത്തി

March 07, 2021

March 07, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ നടന്ന വനിതാ ടെന്നീസിനായുള്ള 19-ാമത് ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ 2021 ന്റെ ഫൈനല്‍ മത്സരം കാണാനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയും സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരുസയും തമ്മിലുള്ള ഫൈനല്‍ പോരാട്ടം കാണാനാണ് അമീര്‍ എത്തിയത്. 

ഫൈനലില്‍ പെട്ര ക്വിറ്റോവ 6-2, 6-1  എന്ന സ്‌കോറിന് വിജയിച്ചു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി) പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍താനി പെട്ര ക്വിറ്റോവയ്ക്ക് ചാമ്പ്യന്‍ഷിപ്പ് ട്രോഫി സമ്മാനിച്ചു. സ്പാനിഷ് താരത്തിന് രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. 

കഴിഞ്ഞ തവണ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാന്‍ ക്വിറ്റോവയ്ക്ക് കഴിഞ്ഞിരുന്നില്ല. 2018 ലെ ഖത്തര്‍ ഓപ്പണ്‍ കിരീടവിജയിയാണ് ക്വിറ്റോവ. 

ഖത്തര്‍ ഓപ്പണിന്റെ ചരിത്രത്തില്‍ രണ്ട് തവണ കിരീടം ചൂടുന്ന നാലാമത്തെ താരമാണ് ക്വിറ്റോവ. വിക്ടോറിയ അസെറങ്ക (2012,2013), അനസ്താനിയ മിസ്‌കിന (2003, 2004), മരിയ ഷറപ്പോവ (2005, 2008) എന്നിവരാണ് രണ്ടു തവണ ഖത്തര്‍ ഓപ്പണ്‍ കിരീടം നേടിയ ടെന്നീസ് താരങ്ങള്‍.


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News