Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ സന്ദേശം

February 26, 2021

February 26, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബറിന്റെ സന്ദേശം. അമീരി ദിവാനിലെത്തി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സാബഹ് ആണ് രേഖാമൂലമുള്ള സന്ദേശം കൈമാറിയത്. 

ഖത്തറും കുവൈത്തും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യം, അതിനെ പിന്തുണയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, പരസ്പരം താല്‍പ്പര്യമുള്ള വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് കുവൈത്ത് അമീറിന്‍രെ സന്ദേശം. 

കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ തന്നെ കുവൈത്ത് വിദേശകാര്യ മന്ത്രി ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ ആശംസകള്‍ അറിയിച്ചു. അമീറിന് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും ഖത്തറിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നുമാണ് കുവൈത്ത് അമീര്‍ ആശംസിച്ചത്. 

മറുപടിയില്‍ കുവൈത്ത് അമീറിന് നല്ല ആരോഗ്യം ആശംസിച്ച ഖത്തര്‍ അമീര്‍ കുവൈത്ത് ജനതയ്ക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും നേര്‍ന്നു. തന്റെ ആശംസ കുവൈത്ത് അമീറിനെ അറിയിക്കാന്‍ ഖത്തര്‍ അമീര്‍ കുവൈത്ത് വിദേശകാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News