Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ആരോഗ്യം,വിദ്യാഭ്യാസം,വൻകിട പദ്ധതികൾ : അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് ഖത്തർ അമീർ അംഗീകാരം നൽകി 

December 11, 2020

December 11, 2020

ദോഹ: 2021ലെ ധനകാര്യ ബജറ്റിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. ബജറ്റിൽ 160.1 ബില്ല്യൺ റിയാലിൻറെ വരുമാനം കണക്കാക്കുന്നതായി ധനകാര്യമന്ത്രി അലി ഷരീഫ് അൽ എമാദി അറിയിച്ചു. എണ്ണ വില ബാരലിന് 40 ഡോളർ എന്ന മതിപ്പുവില കണക്കാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

വരുമാനം മുൻനിർത്തിയുള്ളതും എണ്ണവിലയിലെ ചാഞ്ചാട്ടം ബജറ്റിനെ ബാധിക്കാത്ത വിധത്തിലുമുള്ള യാഥാസ്ഥിതിക നയമാണ് ഇത്തവണയും ഖത്തർ ബജറ്റിൽ പ്രതിഫലിക്കുന്നത്.

അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 194.7 ബില്ല്യൺ റിയാലാണ്. 34.6 ബില്ല്യൺ റിയാൽ ധനക്കമ്മിയാണ് പ്രതീക്ഷിക്കുന്നത്.

ലഭ്യമായ കരുതൽ ധനമുപയോഗിച്ചോ പ്രാദേശികമോ വിദേശീയമോ ആയ മാർഗങ്ങളുപയോഗിച്ച് വായ്പയെടുത്തോ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ പദ്ധതികൾക്കായി 72.1 ബില്ല്യൺ റിയാൽ നീക്കി വെച്ചതായും മന്ത്രി അറിയിച്ചു. വിവിധ മേഖലകളിലായി നടപ്പാക്കുന്ന വികസന പദ്ധതികൾക്കായും പുതിയ പദ്ധതികൾക്കായുമാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. 2022 ലോകകപ്പിൻറെ സംഘാടനവുമായി ബന്ധപ്പെട്ട ചെലവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൌരന്മാർക്ക് അവകാശപ്പെട്ട ഭൂമിയുടെ വികസനത്തിനായും അടിസ്ഥാന സൌകര്യ വികസന പദ്ധതികളുടെ നടത്തിപ്പ് ചെലവിനായും വകയിരുത്തിയ തുകയെ കൂടാതെയാണ് മറ്റ് വലിയ പദ്ധതികൾക്കായി 72 ബില്ല്യൺ മാറ്റി വച്ചിരിക്കുന്നത്.

17.4 ബില്ല്യൺ റിയാൽ വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചുകൊണ്ട് ഖത്തർ വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലയ്ക്കുമാണ് കൂടുതൽ ഊന്നൽ നല്കുന്നതെന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തിയതായും അൽ എമാദി പറഞ്ഞു. സ്കൂളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനാണ് ഈ തുകയുടെ പ്രധാന ഭാഗം ചെലവഴിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

16.5 ബില്ല്യൺ റിയാൽ ആരോഗ്യ മേഖലയ്ക്ക് മാറ്റിവെച്ചുകൊണ്ട് മികച്ച ആരോഗ്യ പരിചരണ സംവിധാനങ്ങൾ വികസിപ്പിക്കാനും നിലവിലെ ചികിത്സ സാംവിധാനങ്ങൾ വിപുലപ്പെടുത്താനും സർക്കാർ ഊന്നൽ നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News