Breaking News
ഖത്തറിൽ ഉണ്ടായിട്ടും കുഞ്ഞിന്റെ മുഖം കണ്ടത് എട്ടുമാസങ്ങൾക്ക് ശേഷം,ജയിൽ മോചിതരായി നാട്ടിലെത്തിയ ദമ്പതികൾ മനസ് തുറക്കുന്നു  | 2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു | സൗദിയിൽ രണ്ട് കോവിഡ് വാക്സിൻ എടുത്ത പള്ളി ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു  | 2021-22 അധ്യയന വർഷം : ഖത്തറിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 29 ന്  തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം | ഖത്തറില്‍ കൊവിഡ്-19 രോഗത്തിനൊപ്പം ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാര്‍ | മലപ്പുറം കൂട്ടായി സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി   | ഹെലിക്കോപ്റ്റർ അപകടം,എം.എ.യൂസഫലിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ലുലു ഗ്രൂപ്പ് | അഹമ്മദ് ബിന്‍ അലി സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിരോധനം | ഖത്തറിൽ നാളത്തെ ജുമുഅ നമസ്കാരം : രണ്ടാമത്തെ ബാങ്കിന് 10 മിനുട്ട്  മുമ്പ് മാത്രം പള്ളിയിൽ പ്രവേശിക്കാൻ അനുമതി  | പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു  |
കുവൈത്തിൽ എല്ലാ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം

February 28, 2021

February 28, 2021

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന്  ഡി.ജി.സി.എ ആവർത്തിച്ചു.. ഔദ്യോഗിക ട്വിറ്റർ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.

നാഷണൽ ഏവിയേഷൻ സർവീസസ് അഥവാ നാസ് വികസിപ്പിച്ച ഓൺലൈൻ സംവിധാനമാണ് കുവൈത്ത് മുസാഫിർ. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ വാക്സിനേഷൻ ഡിപാപർട്ട്മെന്‍റുമായും ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കുന്ന ഹോട്ടലുകളുമായും കോവിഡ് പരിശോധനാകേന്ദ്രങ്ങളുമായും പോർട്ടൽ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് വിവരങ്ങൾ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌ക്കും മുസാഫിർ പോർട്ടലിൽ സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലായ് മുതൽ പോർട്ടൽ പ്രവർത്തനസജ്ജമാണെകിലും 2021 ഫെബ്രുവരി 21 മുതലാണ് കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കുവൈത്ത് മുസാഫിർ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. രാജ്യാന്തര യാത്രക്കാർ എന്ന ലിങ്ക് വഴിയാണ്  പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്. നിലവിൽ വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. അനിശ്ചിത കാലത്തേക്ക് ഏർപ്പെടുത്തിയ ഈ വിലക്കിൽ അഞ്ചോളം വിഭാഗങ്ങൾക്ക് ഇളവുണ്ട്. എന്ന് മുതൽ വിലക്ക് പൂർണമായി എടുത്തുമാറ്റുമെന്ന കാര്യത്തിൽ ഇതുവരെ യാതൊരു സൂചനയും ലഭ്യമായിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News

 
[12:25, 08/04/2021] Cxg Ashwin: