Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഖത്തറിൽ വാരാന്ത്യങ്ങളിൽ എല്ലാ കടകളും അടച്ചിടാൻ നിർദേശം 

April 08, 2020

April 08, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യോത്പന്നങ്ങൾ വിൽപന നടത്തുന്ന കടകളും ഫാർമസികളും റെസ്റ്റോറന്റുകളിലെ ഹോം ഡെലിവറിയും ഒഴികെയുള്ള എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും വാരാന്ത്യങ്ങളിൽ പൂർണമായും അടച്ചുപൂട്ടാൻ മന്ത്രിസഭ ഉത്തരവിട്ടു.  പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ,ഫാർമസികൾ,എന്നിവ പ്രവർത്തിക്കും. റസ്റ്റോറന്റുകൾക്ക് ഹോം ഡെലിവറിയും ടേക്ക് എവേ സൗകര്യവും തുടരും. ഇതൊഴികെയുള്ള രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും വെള്ളി,ശനി ദിവസങ്ങളിൽ പൂർണമായും അടച്ചിടണമെന്നാണ് നിർദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് പ്രാബല്യത്തിലുണ്ടാകും.

നിയന്ത്രണം കര്ശനമാക്കിയ ശേഷം ഇളവനുവദിച്ച മറ്റെല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും. നേരത്തെ ഇളവനുവദിച്ച മുഴുവൻ സ്ഥാപനങ്ങളും ഇതോടെ വാരാന്ത്യങ്ങളിൽ അടഞ്ഞു കിടക്കും.അല്ലാത്ത ദിവസങ്ങളിലും മന്ത്രാലയം നിർദേശിച്ച മേഖലകളിലെ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ഇത്തരം സ്ഥാപനങ്ങൾക്കും വൈകുന്നേരം ഏഴു മണിവരെ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്.പുതിയ ഉത്തരവോടെ ഇത്തരം സ്ഥാപനങ്ങളും വാരാന്ത്യങ്ങളിൽ പ്രവർത്തിക്കാൻ പാടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.        


Latest Related News