Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
മസ്കത്തിലെ  വാദി അൽ കബീർ  ഇൻഡസ്ട്രിയൽ ഏരിയയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു 

May 04, 2020

May 04, 2020

മസ്കത്ത്: മസ്കത്തിലെ വിദേശതൊഴിലാളികൾ ധാരാളമായി താമസിക്കുന്ന വാദി അൽ കബീർ ഇൻഡസ്ട്രിയൽ ഏരിയയിൽ സമ്പൂർണ  ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജനസാന്ദ്രതയുള്ള മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊറോണയെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ പ്രദേശങ്ങൾ അടച്ചിടും. റമദാൻ പ്രമാണിച്ച് ആളുകൾ ഒത്തുകൂടരുതെന്ന് നിർദ്ദേശിച്ച മന്ത്രാലയം മസ്ക്കത്തിലെ  ലോക്ക്ഡൗൺ മെയ്‌ എട്ട് വരെ നീട്ടിയിരുന്നു.. അതേ സമയം റമളാൻ ആയതിനാൽ ചിലവ്യാപാരസ്ഥാപനങ്ങൾക്കും മണി എക്സ്ചേഞ്ചുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

ഒമാനില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2637 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 32 പേരാണ് വിദേശികള്‍. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 750ല്‍ നിന്ന് 816 ആയി ഉയർന്നു. 1809 പേരാണ് ഇപ്പോള്‍ അസുഖബാധിതരായി ഉള്ളത്. മലയാളിയടക്കം മസ്കത്ത് ഗവര്‍ണറേറ്റില്‍ ചികിത്സയിലിരുന്ന 12 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.. പുതിയ രോഗികളില്‍ 44 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.  

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News