Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
കോവിഡിന് ശമനം, ദോഹയിലെ അൽ ഗരാഫ,മുഐതർ ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് 

December 16, 2020

December 16, 2020

ദോഹ : ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ മുഐതർ,അൽ ഗരാഫ ആരോഗ്യ കേന്ദ്രങ്ങളിലെ രജിസ്റ്റർ ചെയ്ത രോഗികൾക്കുള്ള പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഈ രണ്ട് ആരോഗ്യ കേന്ദ്രങ്ങളിലും സാധാരണ രോഗികൾക്ക് നിയന്ത്രണം ഏർപെടുത്തിയിരുന്നു. പകരം,കോവിഡുമായി ബന്ധപ്പെട്ട പരിശോധനകൾ മാത്രമാണ് ഇവിടെ നടത്തിയിരുന്നത്..നിലവിൽ അൽ ഗരാഫ ഹെൽത്ത് സെന്റർ നേരത്തെയുള്ള സമയക്രമം അനുസരിച്ചു തന്നെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.എന്നാൽ മുഐതർ ഹെൽത്ത് സെന്റർ ഡിസംബർ 20 നു മാത്രമേ നേരത്തെയുണ്ടായിരുന്ന സമയക്രമം അനുസരിച്ച് പ്രവർത്തനം തുടങ്ങൂ.അതേസമയം,റൗദത്ത് അൽ ഖൈൽ,ഉംസലാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് പരിശോധനകൾക്ക് മാത്രമായി തുടരും.

പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ ഓപറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോ.സമയ അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. അൽ ഗരാഫ,മുഐതർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത എല്ലാ രോഗികൾക്കും ഇനി മുതൽ ഈ കേന്ദ്രങ്ങളിലെ സേവനങ്ങൾ പഴയ രീതിയിൽ തന്നെ പ്രയോജനപ്പെടുത്താമെന്നും അവർ പറഞ്ഞു.
 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7


Latest Related News