Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
രണ്ടാമത്തെ വാക്സിനെടുത്ത് തിരിച്ചുപോകുന്നവരെ എയർ ഇന്ത്യ എക്സ്പ്രസ് നാട്ടിൽ തടയുന്നു,അറിയിപ്പ്  ലഭിച്ചിട്ടില്ലെന്ന് വിശദീകരണം 

March 10, 2021

March 10, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിൽ നിന്നും കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു നാട്ടിലെത്തി ആഴ്ചകൾ കഴിഞ്ഞു തിരിച്ചു പോകുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് യാത്ര നിഷേധിക്കുന്നതായി പരാതി.ഖത്തറിൽ ഹോട്ടൽ കൊറന്റൈൻ ബുക്ക് ചെയ്ത ശേഷം മാത്രമേ യാത്ര അനുവദിക്കൂ എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് പറയുന്നത്.കോവിഡ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ പതിനാലു ദിവസം തുടർന്ന ശേഷം തിരിച്ചു പോകുന്നവർക്ക് ഖത്തറിൽ തിരിച്ചെത്തുമ്പോൾ ഹോട്ടൽ കൊറന്റൈൻ ആവശ്യമില്ലെന്ന് ഡിസ്കവർ ഖത്തർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അറിയിപ്പ് ലഭിച്ചില്ലെന്ന സാങ്കേതിക കാരണം പറഞ്ഞു എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.

ഒരു മാസത്തിനു മുമ്പ് ഖത്തറിൽ നിന്നും രണ്ടാമത്തെ വാക്സിൻ എടുത്ത ശേഷം നാട്ടിലെത്തി തിരിച്ചു പോകാനൊരുങ്ങിയ കണ്ണൂർ സ്വദേശി ടിക്കറ്റെടുക്കാൻ ചെന്നപ്പോഴാണ് ഹോട്ടൽ കൊറന്റൈൻ ഇല്ലാതെ ടിക്കറ്റ് അനുവദിക്കില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചത്.നാട്ടിലെത്തി ഒരു മാസവും ദിവസങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഇയാൾ തിരിച്ചു പോകാൻ ഒരുങ്ങുന്നത്.ഹോട്ടൽ കൊറന്റൈൻ ബുക്ക് ചെയ്യാതെ യാത്ര അനുവദിക്കില്ലെന്നും രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചു തിരിച്ചു പോകുന്നവരെ ഹോട്ടൽ കൊറന്റൈനിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നുമാണ് കണ്ണൂരിലെ എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചതെന്ന് കണ്ണൂർ സ്വദേശി റഊഫ് 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.എയർ ഇന്ത്യ അധികൃതർ ഡൽഹിയിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും സമാനമായ മറുപടിയാണ് നൽകിയതെന്നും കാത്തിരിക്കാനാണ് നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 21 നാണ് റഊഫും സഹോദരനും ഖത്തറിൽ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്.ഫെബ്രുവരി നാലിനാണ് ഇവർ ഖത്തറിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്.നാട്ടിൽ ഒരു മാസം കഴിഞ്ഞ ശേഷം തിരിച്ചു പോകാനൊരുങ്ങിയപ്പോഴാണ് ഖത്തറിൽ ഹോട്ടൽ കൊറന്റൈൻ ബുക്ക് ചെയ്തില്ലെങ്കിൽ ടിക്കറ്റ് അനുവദിക്കില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. ഇതേ തുടർന്ന് ഈ മാസം 20 ന് മുമ്പ് ഖത്തറിൽ തിരിച്ചെത്തേണ്ട ഇദ്ദേഹവും  സഹോദരനും ആശങ്കയിലായിരിക്കുകയാണ്.

അടുത്ത ദിവസങ്ങളിൽ തന്നെ നാട്ടിലുള്ള വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഖത്തറിൽ നിന്നും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അല്ലാത്തപക്ഷം രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം നിശ്ചിത ദിവസങ്ങൾ കഴിഞ്ഞു തിരിച്ചു പോകാനൊരുങ്ങുന്ന നിരവധി പേരുടെ യാത്ര അവതാളത്തിലാകും.

രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചു ഖത്തറിൽ നിന്നും മടങ്ങിയവർക്ക് ഖത്തറിലെത്തിയാൽ ഹോട്ടൽ കൊറന്റൈൻ ഒഴിവാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സമയ പരിധി പതിനാല് ദിവസവും പരമാവധി ആറു മാസവുമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user

 


Latest Related News