Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഖത്തറിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് എയര്‍ അറേബ്യ ഈജിപ്ത്

January 25, 2021

January 25, 2021

കെയ്‌റോ: ഖത്തറിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ഈജിപ്തിലെ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ ഈജിപ്ത്. ട്വിറ്ററിലൂടെയാണ് എയര്‍ അറേബ്യ ഈജിപ്ത് ഇക്കാര്യം അറിയിച്ചത്.

'2021 ഫെബ്രുവരി 2 മുതല്‍ അലക്‌സാന്‍ഡ്രിയയില്‍ നിന്ന് ഖത്തറിലെ ദോഹയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ അറേബ്യ ഈജിപ്ത് അറിയിക്കുന്നു.' -അവര്‍ ട്വീറ്റ് ചെയ്തു. 

അലക്‌സാന്‍ഡ്രിയയില്‍ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള ആദ്യ വിമാനം E5741 (A320-174) ആയിരിക്കും. ഈജിപ്ത് സമയം രാവിലെ 8:55 ന് അലക്‌സാന്‍ഡ്രിയയിലെ ബോര്‍ഗ് എല്‍ അറബ് വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനം ഖത്തര്‍ സമയം ഉച്ചയ്ക്ക് 1:05 ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമെന്നും എയര്‍ അറേബ്യ ഈജിപ്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. മൂന്ന് മണിക്കൂര്‍ പത്ത് മിനുറ്റാണ് ഇടയില്‍ സ്റ്റോപ്പുകള്‍ ഇല്ലാത്ത യാത്രയുടെ ദൈര്‍ഘ്യം. 

നേരത്തേ ഖത്തര്‍ എയര്‍വെയ്‌സും ഈജിപ്ത് എയറും ഖത്തറിനും ഈജിപ്തിനും ഇടയിലുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരുന്നു. ദോഹയില്‍ നിന്ന് അലക്‌സാന്‍ഡ്രിയയിലേക്കുള്ള വിമാന സര്‍വ്വീസ് ഖത്തര്‍ എയര്‍വെയ്‌സ് നാളെ മുതല്‍ ആരംഭിക്കും.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News