Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ദോഹയിൽ സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ കാബൂളിൽ സ്ഫോടന പരമ്പര 

November 21, 2020

November 21, 2020

കാബൂൾ : ഖത്തറില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ താലിബാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനിരിക്കെ, അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടന പരമ്പര. സ്‌ഫോടനത്തിൽ മൂന്നു പേർ മരണപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാബൂളിന് നേരെ നിരവധി തവണ റോക്കറ്റ് ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്.

കാബൂള്‍ നഗരത്തിന്റെ ഗ്രീന്‍ സോണ്‍ എന്നറിയപ്പെടുന്ന മധ്യഭാഗത്താണ് സ്‌ഫോടന പരമ്പരയുണ്ടായത്.. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗങ്ങളാണ് ഇവിടെയുള്ളത്. എംബസികളും അന്താരാഷ്ട്ര കമ്പനികളുടെ  ഓഫീസുകളും അടക്കമുള്ളവ ഈ മേഖലയിലും സമീപത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് രാവിലെ രണ്ട് ചെറിയ ബോംബ് സ്‌ഫോടനങ്ങളുണ്ടായെന്നും ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഒരു പൊലീസ് കാര്‍ തകര്‍ന്നതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

യുഎസ് സേന അഫ്ഗാനിസ്താനില്‍ നിന്ന് പിന്മാറാന്‍ ധാരണയിലെത്തിയിട്ടുണ്ട്. നഗരമേഖലകളില്‍ ആക്രമണം നടത്തില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കാബൂളിലെ ആക്രമണം. യുഎസ്സിന്റെ മധ്യസ്ഥതയില്‍ താലിബാനും അഫ്ഗാനിസ്താന്‍ ഗവണ്‍മെന്റും തമ്മില്‍ സെപ്റ്റംബറില്‍ തുടങ്ങിയ ചര്‍ച്ച മന്ദഗതിയിലാണ് നീങ്ങുന്നത്. വരുംദിവസങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ എ എഫ് പിയോട് പറഞ്ഞത്. കഴിഞ്ഞ ആറ് മാസത്തിനിടെ താലിബാന്‍ അഫ്ഗാനിസ്താനില്‍ 53 ചാവേര്‍ ആക്രമണങ്ങളാണ് നടത്തിയത്. 1250 സ്‌ഫോടനങ്ങളിലായി 1210 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും 2500ഓളം പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News