Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
അഫ്ഗാനിസ്ഥാനില്‍ വനിതാ അവകാശ പ്രവര്‍ത്തകയും സഹോദരനും വെടിയേറ്റ് മരിച്ചു

December 25, 2020

December 25, 2020

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിനതാ അവകാശ പ്രവര്‍ത്തകയെയും സഹോദരനെയും വെടിവെച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതനായ കൊലയാളി ഇരുവരെയും വെടിവെച്ച് കൊന്നത്. 

വനിതാ അവകാശ പ്രവര്‍ത്തകയായ 29 വയസുകാരി ഫ്രെഷ്ത കൊഹിസ്താനിയെയും സോഹദരനെയുമാണ് കൊഹിസ്താന്‍ ജില്ലയിലെ കപിസ പ്രവിശ്യയില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. 

ഫ്രെഷ്ത കൊഹിസ്താനിയുടെ വീടിന് സമീപത്തു വച്ചാണ് സംഭവം ഉണ്ടായതെന്ന് കപിസ പ്രവിശ്യയുടെ ഗവര്‍ണര്‍ അബ്ദുള്‍ ലത്തീഫ് മുറാദ് പറഞ്ഞു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആക്റ്റിവിസ്റ്റാണ് ഇവര്‍. 

ആക്റ്റിവിസ്റ്റുകളുടെ കൊലപാതങ്ങള്‍ സമാനമായ രീതിയിലാണ് നടന്നത്. ഇത് ഒരേ സംഘമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന സംശയത്തെ ബലപ്പെടുത്തുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 


Also Read: ബോയിങ് 777-9 വിമാനങ്ങളിൽ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; പുതിയ ഫസ്റ്റ് ക്ലാസിന്റെ വിശേഷങ്ങള്‍ അറിയാം


മുതിര്‍ന്ന നേതാവായ അബ്ദുള്ള അബ്ദുള്ളയ്ക്കു വേണ്ടി കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയിയ ഫ്രഷ്ത കൊഹിസ്താനിയെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഫോളോ ചെയ്യുന്നത്. 

ഫ്രെഷ്തയുടെ വധം ഭീകരാക്രമണമാണെന്ന് അബ്ദുള്ള അബ്ദുള്ള പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫ്രെഷ്ത കൊല്ലപ്പെടുത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് വധഭീഷണി ഉണ്ടെന്നും സംരക്ഷണം നല്‍കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ അക്കാര്യം അറിയിച്ചത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News