Breaking News
ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ | ഒമാനിൽ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഫോർബ്‌സിന്റെ മികച്ച 30 ബാങ്കുകളിൽ ആറ് ഖത്തറി ബാങ്കുകളും | ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു |
അഫ്ഗാൻ സമാധാന കരാർ,ഇരു വിഭാഗവും തടവുകാരെ മോചിപ്പിച്ചു തുടങ്ങി 

August 15, 2020

August 15, 2020

കാബൂൾ : അഫ്ഗാന്‍ സമാധാന കരാറിന്റെ ഭാഗമായി താലിബാന്‍ തടവുകാരെ അഫ്ഗാൻ ഭരണകൂടം വിട്ടയച്ചു തുടങ്ങി. 400 തടവുകാരിൽ 80 പേരെയാണ് ആദ്യഘട്ടത്തിൽ വിട്ടയക്കുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതിനിധി ജാവിദ് ഫൈസല്‍ അറിയിച്ചു. പകരം 86 തടവുകാരെ മോചിപ്പിച്ചതായി താലിബാന്‍ വ്യക്തമാക്കി.

വിട്ടയക്കുന്ന 400 പേരില്‍ ഗുരുതരമായ കുറ്റകൃതൃം ചെയ്തവരും ഉൾപെടും.മന്ത്രിസഭാ യോഗം ചേർന്നാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി തീരുമാനമെടുത്തത്. ഇവരെ വിട്ടയക്കുന്നത് സമാധാനത്തിന് ഭംഗമുണ്ടാക്കുമോ എന്ന ആശങ്കയും പ്രസിഡന്റ് ഉന്നയിച്ചിരുന്നു. ഫെബ്രുവരിയില്‍ അമേരിക്കയും താലിബാനുമായി ഒപ്പിട്ട കരാർ പ്രകാരമാണ് ഇരുവിഭാഗത്തുനിന്നുള്ള തടവുകാരെയും ഘട്ടഘട്ടമായി വിട്ടയക്കുന്നത്. 5000 താലിബാൻ തടവുകാരെയും വിമോചന സംഘടന തട്ടിക്കൊണ്ടുപോയ 1000 സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥന്‍മാരെയും പരസ്പരം വിട്ടയക്കണമെന്നതാണ് കരാര്‍. യുദ്ധാനന്തര അഫ്ഗാനിസ്ഥാനെക്കുറിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ ആഗസ്ത് 20ഓടു കൂടി നടക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News