Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 602 പേര്‍ക്ക്

March 26, 2021

March 26, 2021

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 602 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.

ഖത്തറില്‍ ഇന്ന് 358 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 162,173 ആയി. 

കൊവിഡ് ബാധിച്ച് രാജ്യത്ത് ഇന്ന് ഒരാള്‍ മരിച്ചു. 49 വയസുകാരനായ ഒരാളാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഖത്തറില്‍ മരിച്ചവരുടെ ആകെ എണ്ണം 282 ആയി. 

ഖത്തറില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 176,521 ആണ്. നിലവില്‍ 14,066 ആക്ടീവ് കേസുകളാണ് ഖത്തറിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 1350 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 244 ആയി. 

ഖത്തറില്‍ 6,556 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആദ്യമായി ടെസ്റ്റ് ചെയ്തത്. ഇന്ന് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 12,680 ആണ്. രാജ്യത്ത് ഇതുവരെ ആകെ 1,701,019 ടെസ്റ്റുകളാണ് നടത്തിയത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News