January 03, 2020
January 03, 2020
അബുദാബി: പുതിയ വ്യവസായ മേഖലയിലേക്കുള്ള റോഡ് ജനുവരി ഒന്നു മുതല്‍ മേയ് 30 വരെതാൽകാലികമായി അടച്ചു. ജനുവരി ഒന്നു മുതല്‍ മേയ് 30 വരെ ഗായതി - അല്‍ റുവൈസ് റോഡ് ഇ 15 (ഗായതി) ലൂടെയുളള ഗതാഗതം നിരോധിച്ചിരിക്കുന്നുവെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) അറിയിച്ചു. ഈ 5 മാസവും റോഡിന്റെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവര്‍ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.