Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ബോളിവുഡ് താരം അമീർഖാൻ തുർക്കി പ്രഥമ വനിത എമിനെ എർദോഗനുമായി കൂടിക്കാഴ്ച നടത്തി 

August 17, 2020

August 17, 2020

ഇസ്താംബൂൾ : തുര്‍ക്കിയുടെ പ്രഥമ വനിതയും പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗന്റെ ഭാര്യയുമായ എമിനെ എർദോഗനുമായി ബോളിവുഡ് താരം അമിര്‍ഖാന്‍ കൂടിക്കാഴ്ച നടത്തി.ഇസ്താംബൂളിലെ പ്രസിഡണ്ടിന്‍റെ വസതിയിലാണ് ആമിര്‍ഖാന്‍ എമിനെ എർദോഗനുമായി കൂടിക്കാഴ്ച്ച നടത്തിയത്. ആമിര്‍ഖാന്‍ മുന്നോട്ട് വെച്ച സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തുന്ന പ്രൊജക്ടുകള്‍ സംബന്ധിച്ച്‌ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്.കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എമിനെ ട്വിറ്ററിൽ പങ്കുവെച്ചു.ലോകപ്രശസ്തനായ ഇന്ത്യൻ ചലച്ചിത്രതാരവുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അമീർഖാന്റെ പുതിയ ചിത്രമായ ലാൽ സിങ് ചദ്ദ ഇസ്താംബൂളിൽ ചിത്രീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നുമായിരുന്നു അവരുടെ ട്വീറ്റ്.


ഇന്ത്യയില്‍ വരള്‍ച്ച അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ആമിര്‍ഖാന്‍റെ നേതൃത്വത്തില്‍ ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. എമിനെ എർദോഗനും സാമൂഹിക മനുഷ്യാവകാശ തലത്തിലുള്ള പ്രൊജക്ടുകളുമായി മുന്നോട്ടു പോകുന്നതായും സിനിമയിലെയും പുറത്തെയും സാമൂഹിക ഇടപെടലുകളില്‍ തന്നെ അവര്‍ അഭിനന്ദിച്ചതായും ആമിര്‍ ഖാന്‍ പറഞ്ഞു.

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗബ്ബിന്റെ ഹിന്ദി റീമേക്കായ ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനായാണ് താരം കഴിഞ്ഞയാഴ്ച്ച തുര്‍ക്കിയിലെത്തിയത്. കോവിഡ് കാരണം ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. സിനിമയുടെ ചിത്രീകരണ സ്ഥലത്തേക്ക് എമിനെ എർദോഗനെ ക്ഷണിച്ചുകൊണ്ടാണ് താരം കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News