Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മിഡിലീസ്റ്റ് കാർ റാലിയിൽ നാസർ അൽ അതിയ്യ പതിനഞ്ചാം തവണയും ചാമ്പ്യൻ 

September 30, 2019

September 30, 2019

ദോഹ : കാര്‍ റേസിങ് ഇതിഹാസം നാസര്‍ അല്‍അഥിയ്യ മിഡിലീസ്റ്റ് കാർ റാലിയിൽ പതിനഞ്ചാം തവണയും ജേതാവായി. 17 വര്‍ഷത്തിനിടെ ഇത് പതിനഞ്ചാം തവണയാണ് നാസര്‍ അല്‍ അൽ അതിയ്യ മിഡിലീസ്റ്റ് റാലിയിൽ ചാംപ്യന്‍ പട്ടം സ്വന്തമാക്കുന്നത്. ഇത്തവണ ഖത്തര്‍ പൗരന്‍ തന്നെയായ അബ്ദുല്‍ അസീസ് അല്‍കുവാരിയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മറികടന്നാണു നാസര്‍ അല്‍ അൽ അതിയ്യ വിജയകിരീടം ചൂടിയത്. അബ്ദുല്‍ അസീസ് രണ്ടാം സ്ഥാനം സ്വന്തമാക്കി.

മിഡിലീസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാമത്തെയും അവസാനത്തെയും റൗണ്ടായ സൈപ്രസ് രാജ്യാന്തര റാലിയില്‍ ജേതാവായാണ് നാസര്‍ അൽ അതിയ്യ ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ടുവരെ കുവൈത്തില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം റൗണ്ട്, മത്സരാര്‍ത്ഥികള്‍ കുറഞ്ഞതുമൂലം ഉപേക്ഷിക്കുകയായിരുന്നു. 


Latest Related News