Breaking News
ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു | ഒമാനിൽ മഴ: മരണം 18 ആയി | ഖത്തറിൽ അതിശക്തമായ മഴ; സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത |
കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനുള്ള സംവിധാനം നിലവില്‍ വന്നു

June 26, 2021

June 26, 2021

ന്യൂഡല്‍ഹി:കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനുള്ള സംവിധാനം. സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാതലത്തിലാണ് പുതിയ സൗകര്യം കൂടി ഏര്‍പ്പെടുത്തിയത്. കേരള സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനുള്ള സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരുന്നു. എന്നാല്‍ കോവിന്‍ പോര്‍ട്ടലില്‍ ഏത് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണോ വാക്സിന്‍ സ്വീകരിച്ചത് ആ രേഖയുടെ നമ്പര്‍ മാത്രമേ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കോവിന്‍ പോര്‍ട്ടലിലെ raise an issue എന്ന ഓപ്ഷന് താഴെയാണ് പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതില്‍ പാസ്പോര്‍ട്ട് നമ്പര്‍ നല്‍കി സബ്മിറ്റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അപേക്ഷ അംഗീകരിച്ചുവെന്ന സന്ദേശം ഉടന്‍ തന്നെ ലഭിക്കും. തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ്പോര്‍ട്ട് നമ്പര്‍ കൂടിയുള്ള സര്‍ട്ടിഫിക്കറ്റായിരിക്കും ലഭിക്കുക.

 


Latest Related News