Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിലെ കൊറോണാ വൈറസിന് വീര്യം കുറവെന്ന് സൂചന,പക്ഷെ ജാഗ്രത വേണം 

May 31, 2020

May 31, 2020

ദോഹ : ഖത്തറിലെ കൊറോണ വൈറസ് ബാധിച്ച 90 ശതമാനത്തിലധികം ആളുകളും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ തീവ്രപരിചരണ വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ മുഹമ്മദ് അറിയിച്ചു.കോവിഡ് സ്ഥിരീകരിച്ച പല രോഗികളിലും അവരിലെ രോഗപ്രതിരോധ ശേഷി കാരണം പത്തു ദിവസങ്ങൾക്കകം വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്നതായാണ് പല പഠനങ്ങളും വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വൈറസ് ബാധയേറ്റ വളരെ കുറച്ച് പേരിൽ മാത്രമാണ് പനി പോലുള്ള നേരിയ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. എന്നാൽ പത്തു ദിവസങ്ങൾ പൂർത്തിയായാൽ പോലും ഈ രോഗലക്ഷണങ്ങൾ പകർച്ചവ്യാധിയുടെ ഗുരുതര സ്വഭാവത്തിലേക്ക് മാറുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ചുമ,തൊണ്ടവേദന പോലുള്ള രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ പോലും അഞ്ചു ദിവസങ്ങൾക്ക് ശേഷം ഈ രോഗലക്ഷണങ്ങൾ വിട്ടുമാറുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം രോഗബാധയുള്ളവരുമായി സമ്പർക്കമുണ്ടായതായി സംശയമുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും നിർബന്ധമായും മറ്റുള്ളവരുമായി ഇടപഴകുന്നത് പൂർണമായും  ഒഴിവാക്കേണ്ടതാണ്.  

കോവിഡ് രോഗബാധ അപകടകരമാകുന്നത് എപ്പോൾ ?

ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചവർ പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിൽ പതിനാല് ദിവസങ്ങൾക്ക് ശേഷം വിട്ടയക്കുമെന്നും ശേഷം മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ കൊറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ വൈറോളജി വിഭാഗം മേധാവി ഡോ.പീറ്റർ വാലന്റൈൻ കൊയിൽ പറയുന്നു.എന്താണ് ഇതിന്റെ അടിസ്ഥാനം? യഥാർത്ഥത്തിൽ കൊറോണാ വൈറസ് ബാധയേറ്റ് ഗുരുതരാവസ്ഥയിലാവുകയോ മരണപ്പെടുകയോ ചെയ്യുന്ന പലരും നിലവിൽ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.കരൾ,വൃക്ക.ഹൃദയ സംബന്ധമായ അസുഖങ്ങളും അമിത രക്തസമ്മർദം,പ്രമേഹം എന്നീ ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരിലും കൊറോണാ വൈറസ് പിടികൂടുന്നത് അസുഖം ഗുരുതരമാക്കാറുണ്ട്. അതേസമയം,ഇത്തരം അസുഖങ്ങളുള്ള പലരും കൃത്യമായ പരിശോധനകൾ നടത്തുകയോ ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുകയോ ചെയ്യാത്തതിനാൽ കൊറോണ വൈറസ് പിടികൂടുന്നതോടെ ആരോഗ്യനില വഷളാവുന്നതാണ് പലപ്പോഴും മരണത്തിനിനിടയാക്കുന്നത്. ആരോഗ്യവാനായ ഒരാളിൽ കൊറോണാ വൈറസ് ബാധ മരണത്തിന് കരണമാവില്ലെന്നും എന്നാൽ അയാളിലൂടെ രോഗപ്രതിരോധ ശേഷി കുറഞ്ഞ ഒരാളിലേക്ക് രോഗപ്പകർച്ചയുണ്ടായാൽ അത് അപകടത്തിനിടയാക്കുമെന്നും പല പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ഏതെങ്കിലും തരത്തിൽ വൈറസ് ബാധയ്ക്ക് സാധ്യതയുള്ളവർ നിർബന്ധമായും പതിനാല് ദിവസം ക്വറന്റൈനിൽ കഴിയണമെന്ന് നിർദേശിക്കുന്നത്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News