Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
റിയാദില്‍ ഫ്‌ളാറ്റിന് തീപിടിച്ച് ഏഴുമരണം,രണ്ടു പേരുടെ നില ഗുരുതരം 

September 17, 2019

September 17, 2019

റിയാദ് : റിയാദിലെ അൽ ജെറാദിയ ജില്ലയിൽ ഇരുനില കെട്ടിടത്തിലെ ഫ്‌ളാറ്റിന് തീപിടിച്ച് ഏഴു പേർ മരിച്ചു.കെട്ടിടത്തിൽ നിന്നും പുകപടലങ്ങൾ ഉയരുന്നത് കണ്ട സ്വദേശി പൗരനാണ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. തുടർന്ന് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി ഒൻപത് പേരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരിൽ ഏഴു പേർ മരണപ്പെടുകയായിരുന്നു.രണ്ടു പേരുടെ നില ഗുരുതരമാണ്.മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.

സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തിയാണ് താമസക്കാരെ പുറത്തെത്തിച്ചത്.ഫ്‌ളാറ്റിന് മുന്നിലുണ്ടായിരുന്ന ഫർണിച്ചറുകൾക്ക് തീപിടിച്ചതാണ് അപകട കാരണമെന്നാണ് നിഗമനം.അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Latest Related News