Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ജിസിസി ഉച്ചകോടിക്ക് തുടക്കമായി,പ്രതീക്ഷയോടെ അറബ് ലോകം 

December 10, 2019

December 10, 2019

ജിദ്ദ: 40മത് ജി.സി.സി ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി. ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സഹകരണം ഉറപ്പുക്കുകയാണ്  ഉച്ചകോടിയുടെ പ്രധാന അജണ്ട. ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്.

ഇറാന്‍ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും സൗദി രാജാവ് പറഞ്ഞു. മേഖലയുടെ സുരക്ഷക്ക് തന്നെ തുരങ്കം വെക്കുന്ന ശ്രമങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി പ്രത്യേക രാഷ്ട്രം എന്ന ഫലസ്തീന്‍റെ സ്വപ്നത്തിനൊപ്പമാണ് ജിസിസി രാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

യമനില്‍ സംഘര്‍ഷവും ഏറ്റുമുട്ടലും അവസാനിപ്പിക്കാന്‍ തെക്കന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും തമ്മില്‍ കരാറില്‍ ഒപ്പു വെച്ചിരുന്നു. കരാര്‍ ഒപ്പു വെച്ച് പ്രശ്ന പരിഹാരത്തിന് തയ്യാറായ യമന്‍ ജനതയെ ജിസിസി വിലമതിക്കുന്നതായി സല്‍മാന്‍ രാജാവ് പറഞ്ഞു. റിയാദ് കരാറിലൂടെ ഒപ്പു വെച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ എല്ലാ വിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറിനെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രിയാണ് ഉച്ചകോടിയില്‍ പെങ്കടുക്കുന്നത്. ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മുഹമ്മദ് അല്‍ സയിദ്, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ഖലീഫ അല്‍ഥാനി, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഇസ അല്‍ ഖലിഫ, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് എന്നിവര്‍ ഉച്ചകോടിയില്‍ പെങ്കടുക്കുന്നുണ്ട്.

ചതുര്‍ രാഷ്ട്രങ്ങളുടെ ഉപരോധത്തിലുള്ള ഖത്തറില്‍ നിന്നും അമീറിന് പകരം പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയാണ് എത്തിയത്. ഇദ്ദേഹത്തെ സ്വീകരിച്ച സല്‍മാന്‍ രാജാവ് വിവിധ കുശലാന്വേഷണങ്ങളും നടത്തി. ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രശ്നപരിഹാരം സംബന്ധിച്ച ചര്‍ച്ചകളുണ്ടാകുമെന്ന് വിവിധ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Latest Related News