Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ജിസിസി ഉച്ചകോടി പ്രഹസനമായി,ഉപരോധം ചർച്ച ചെയ്തില്ല

December 10, 2019

December 10, 2019

റിയാദ് : നിലവിലെ ഗൾഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അറബ് ലോകവും പ്രവാസി സമൂഹവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാൽപതാമത് ജിസിസി ഉച്ചകോടി പ്രഹസനമായി. അരമണിക്കൂർ മാത്രം നീണ്ടു നിന്ന ഉച്ചകോടിയിൽ ജിസിസി രാജ്യങ്ങളുടെ ഐക്യവും ഇറാൻ,എണ്ണവിപണിയുടെ സുരക്ഷ,യമൻ,ഫലസ്തീൻ വിഷയങ്ങളും മാത്രമാണ് ചർച്ചയായത്. അതേസമയം,ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്തിയ ഖത്തറിനെതിരായ ഉപരോധവും അതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയും ചർച്ചയായില്ല.

2025 ഓടെ സാമ്പത്തിക മേഖലയിൽ അംഗരാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണം ഉറപ്പുവരുത്തണമെന്ന് ഉച്ചകോടിക്ക് ശേഷം ജിസിസി സെക്രട്ടറി ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.മേഖലയുടെ ആഭ്യന്തര സുരക്ഷയ്ക്ക് സൈനിക സഹകരണം വർധിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജിസിസിയുടെ അടുത്ത സെക്രട്ടറി ജനറലായി മുൻ കുവൈത്ത് ധനകാര്യ മന്ത്രി നയീഫ് അൽ ഹജ്‌റഫിനെ നാമനിർദേശം ചെയ്യാൻ ഉച്ചകോടിക്ക് മുമ്പ് ചേർന്ന ഗൾഫ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചു.2020 ഏപ്രിലിൽ നിലവിലെ സെക്രട്ടറി ജനറൽ അബ്ദുല്ലാ ബിൻ റാഷിദ് അൽ സയാനിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം.

യു.എ.ഇ യുടെ കടുംപിടുത്തമാണ് ഖത്തറിനെതിരായ ഉപരോധം അജണ്ടയിൽ നിന്ന് ഒഴിവാക്കിയതിന് കാരണമെന്നാണ് സൂചന. അതേസമയം,ഖത്തറിനെതിരായ ശക്തമായ വികാരം ഇത്തവണ എവിടെയും പ്രതിഫലിച്ചു കണ്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. മുമ്പത്തെ അപേക്ഷിച്ച് സൗദിയുടെ സൗഹൃദപൂർണമായ നിലപാടാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. അതേസമയം,ഒരു പ്രഖ്യാപനത്തിലൂടെ ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ശുഭസൂചകമായ വാർത്തകൾ വന്നേക്കുമെന്നാണ് വിലയിരുത്തൽ.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News