Breaking News
ബി.ജെ.പിയിലേക്ക് പോകാനിരുന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം |
ഗൾഫിൽ വെള്ളിയാഴ്ച നാല് കോവിഡ് മരണം,രോഗികൾ പതിനൊന്നായിരം കവിഞ്ഞു

April 10, 2020

April 10, 2020

ദോഹ : വെള്ളിയാഴ്ച സൗദിയിൽ മൂന്നും ബഹ്‌റൈനിൽ ഒരാളും കോവിഡ് ബാധിച്ച് മരണപ്പെട്ടു. 364 പേർക്കാണ് ഇന്ന് സൗദിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്.ഇതോടെ സൗദിയിൽ ആകെ രോഗികളുടെ എണ്ണം 3651 ഉം മരണം 47 ഉം ആയി ഉയര്‍ന്നു. 19 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 685 ആയി ഉയര്‍ന്നു. റിയാദില്‍ മാത്രം രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. മക്കയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 90 പേര്‍ക്ക് മക്കയില്‍ മാത്രം പുതുതായി അസുഖം സ്ഥിരീകരിച്ചു. ഇന്നത്തെ ബാക്കിയിടങ്ങളിലെ പുതിയ കേസുകള്‍ ഇങ്ങിനെ. മദീന 78, റിയാദ് 69, ജിദ്ദ 54, തബൂക്ക് 22, ഖതീഫ് 12, ബുറൈദ 9, ദമ്മാം 6, ഹുഫൂഫ് 5, അല്‍ റസ്സയിലും താഇഫിലും നാല് വീതം.

ബഹ്റൈനിൽ കോവിഡ് ബാധയിൽ ഒരാൾ കൂടി മരിച്ചു. ഇറാനിൽ നിന്നെത്തിയ 63 വയസുകാരനായ സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം ആറായി. ഇന്ന് രാജ്യത്ത് 26 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 377 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി 11 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 530 ആയി.  

ഗൾഫിൽ ഇതുവരെ 11000 ലധികം പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക. 


Latest Related News