Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയിൽ 36 മരണം,രോഗബാധിതർ ഒരു ലക്ഷം കവിഞ്ഞു 

June 07, 2020

June 07, 2020

റിയാദ് : സൗദിയിൽ ഞായറാഴ്ച 36 പേർക്ക് കൂടി കോവിഡ് ബാധിച്ച് മരിച്ചു. 3034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 101914 പേര്‍ക്കാണ് ഇതുവരെ സൗദിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.ആകെ മരണ സംഖ്യ 712 ആയി ഉയര്‍ന്നു. അതേസമയം,ഇന്ന് 1026 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 72817 ആയി. 1564 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. റിയാദിലാണ് കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുള്ളത്.

ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടിയാല്‍ വേഗത്തില്‍ രോഗമുക്തി ലഭിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.. അലര്‍ജി, ആസ്തമ പ്രശ്നങ്ങള്‍ ഉള്ളവരും ശ്വാസതടസ്സവും ചുമയും ഉള്ളവരും ഡോക്ടര്‍മാരെ ഉടനടി കാണണം. കോവിഡ് പോസിറ്റീവായാല്‍ പോലും ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം വീടുകളില്‍ തുടരാവുന്നതാണ്. കോവിഡ് പരിശോധിക്കാന്‍ 937 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഇംഗ്ലീഷിലോ അറബിയിലോ വിവരങ്ങള്‍ ലഭിക്കും. തതമന്‍ എന്ന പുതിയ സംവിധാനം വഴി പ്രധാന നഗരങ്ങളിലെല്ലാം പനിയടക്കമുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 24 മണിക്കൂറും സൌജന്യമായി കോവിഡ‍് പരിശോധന നടത്താവുന്നതാണ്.

  • ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    

 


Latest Related News